തോ​ൽ​പ്പി​ക്കാ​നാ​വി​ല്ല, അ​ശ്വ​തി​യെ​ന്ന മി​ടു​ക്കി​യെ
Wednesday, October 23, 2019 10:41 PM IST
ക​രി​മ​ണ്ണൂ​ർ: ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ പ്ര​വൃ​ത്തി പ​രി​ച​യ മേ​ള​യി​ൽ പ​തി​നാ​ലു പേ​ർ മാ​റ്റു​ര​ച്ച വു​ഡ് വ​ർ​ക്ക് വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഏ​ക പെ​ണ്‍​ത​രി​യാ​യ ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ളി​ലെ എം.​എ​സ്.​അ​ശ്വ​തി ഈ ​വി​ഭാ​ഗ​ത്തി​ലെ താ​ര​മാ​യി. സാ​ധാ​ര​ണ ആ​ണ്‍​കു​ട്ടി​ക​ൾ മാ​ത്രം പ​ങ്കെ​ടു​ക്കു​ന്ന മ​ൽ​സ​ര​യി​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത മി​ടു​ക്കി കാ​ണി​ക​ളു​ടെ​യും ശ്ര​ദ്ധ​കേ​ന്ദ്ര​മാ​യി. ബെ​ഞ്ചാ​ണ് അ​ശ്വ​തി നി​ർ​മി​ച്ച​തെ​ങ്കി​ലും പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ല്ല.
ഇ​തോ​ടെ സ​ങ്ക​ട​ത്തി​ൽ വി​ങ്ങി​പ്പൊ​ട്ടി​യെ​ങ്കി​ലും ജ​ഡ്ജ​ിമാരും അ​ധ്യാ​പ​ക​രും കാ​ണി​ക​ളും ഈ ​കൊ​ച്ചു​മി​ടു​ക്കി​യു​ടെ ക​ഴി​വി​നെ​യും പ​ങ്കെ​ടു​ക്കാ​ൻ കാ​ണി​ച്ച ഉ​ൽ​സാ​ഹ​ത്തെ​യും പ്ര​കീ​ർ​ത്തി​ച്ച​തോ​ടെ അ​ശ്വ​തി​യ്ക്ക് ആ​ശ്വാ​സ​മാ​യി. അ​ടു​ത്ത വ​ർ​ഷം വീ​ണ്ടും ഒ​രു കൈ ​നോ​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് അ​ശ്വ​തി മേ​ള​യി​ൽ നി​ന്നും മ​ട​ങ്ങി​യ​ത്. സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ​യും മ​ര​പ്പ​ണി​ക്കാ​ര​നാ​യ പി​താ​വ് ഒ​റ്റ​ല്ലൂ​ർ മ​ണ്ണാ​ത്തി​പ്പാ​റ സ​ജി​യു​ടെ​യും മാ​താ​വ് റെ​ജി​മോ​ളു​ടെ​യും പൂ​ർ​ണ പി​ന്തു​ണ​യോ​ടെ​യാ​ണ് ഈ ​എ​ട്ടാം​ക്ലാ​സു​കാ​രി മേ​ള​യി​ൽ എ​ത്തി​യ​ത്.
പു​റ​പ്പു​ഴ ടെ​ക്നി​ക്ക​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ സ​ഹോ​ദ​ര​ൻ ഗൗ​രി ശ​ങ്ക​ർ ഇ​തേ ഇ​ന​ത്തി​ൽ സം​സ്ഥാ​ന ശാ​സ്ത്രോ​ൽ​സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
മൂ​ത്ത സ​ഹോ​ദ​ര​ൻ ഗൗ​രി ന​ന്ദ​നും ഇ​തേ വി​ഭാ​ഗ​ത്തി​ൽ സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.