അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ വീ​ണ്ടും ഒ​റ്റ​യാ​ൻ
Friday, November 8, 2019 10:10 PM IST
മ​റ​യൂ​ർ: കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ ദി​വ​സ​ങ്ങ​ളാ​യി ഭീ​തി​പ​ട​ർ​ത്തി നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന കാ​ട്ടാ​ന​യെ പി​ടി​കൂ​ടി ആ​ന വ​ള​ർ​ത്തു കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വ​നം വ​കു​പ്പ്. ആ​ളു​ക​ളെ ആ​ക്ര​മി​ച്ചും വീ​ടു​ക​ൾ ത​ക​ർ​ത്തും കൃ​ഷി ന​ശി​പ്പി​ച്ചു​മാ​ണ് ഒ​റ്റ​യാ​ൻ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മു​ൻ​പ് കൃ​ഷി​യി​ട​ത്തി​ലും ജ​ന​വാ​സ മേ​ഖ​ല​യി​ലും ഇ​റ​ങ്ങി​യ ചി​ന്ന​ത​ന്പി എ​ന്ന ആ​ന​യെ ഏ​റെ​ദി​വ​സ​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ൽ പി​ടി​കൂ​ടി വാ​ൾ​പ്പാ​റ ടോ​പ് സ്ലി​പ്പി​ലെ ആ​ന വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചി​രു​ന്നു. ഉ​ടു​മ​ലൈ​ക്കു​സ​മീ​പം ആ​ണ്ടി​യൂ​ർ, പ​രു​ത്തി​യൂ​ർ, അ​ർ​ഥ​നാ​രി പാ​ള​യം, ദേ​വ​നൂ​ർ പു​ത്തൂ​ർ, രാ​വ​ണ​പു​രം മേ​ഖ​ല​ക​ളി​ലാ​ണ് ഒ​റ്റ​യാ​ൻ ഭീ​തി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മൂ​ന്നു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് ഒ​റ്റ​യാ​നെ പി​ടി​കൂ​ടു​വാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണ്.
പ​ക​ൽ​സ​മ​യം വ​ന​മേ​ഖ​ല​യി​ലും രാ​ത്രി​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലും ജ​ന​വാ​സ മേ​ഖ​ല​യി​ലും ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന ഏ​തു​സ​മ​യ​വും പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്ന​തി​നാ​ൽ ഗ്രാ​മ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. ഈ ​ഒ​റ്റ​യാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.