അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ അ​ഗാ​ധ ഗ​ർ​ത്തം
Sunday, November 10, 2019 10:36 PM IST
നെ​ടു​ങ്ക​ണ്ടം: അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ ബാ​ല​ഗ്രാം പാ​ല​ത്തി​ൽ വ​ൻ ഗ​ർ​ത്തം. പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും ബ​ദ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​വാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​കു​ന്നി​ല്ല.
ജി​ല്ല​യി​ലെ ഏ​റെ തി​ര​ക്കേ​റി​യ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​ണി​ത്. ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ആ​യി​ര​ത്തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് ദി​വ​സ​വും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ ഒ​രു​വ​ശ​ത്ത് വ​ലി​യ കു​ഴി​യാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ത് നാ​ട്ടു​കാ​ർ ക​ല്ലി​ട്ട് മൂ​ടി​യെ​ങ്കി​ലും സ​മീ​പ​ത്താ​യി ര​ണ്ട് അ​ള്ളു​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.
റി​ബ​ണ്‍ വ​ലി​ച്ചു​കെ​ട്ടി​യ​ത​ല്ലാ​തെ സൂ​ച​നാ ബോ​ർ​ഡു​പോ​ലും സ്ഥാ​പി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ഒ​രു​വ​ശ​ത്തു​കൂ​ടി മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് നി​ർ​മി​ച്ച പാ​ലം ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും പ​ച്ച​ക്ക​റി​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും ഉ​ൾ​പ്പ​ടെ ഭാ​ര​വ​ണ്ടി​ക​ൾ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത് ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ്. കൂ​ടാ​തെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള ബ​സു​ക​ളും തൊ​ഴി​ലാ​ളി​ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളും സ്കൂ​ൾ ബ​സു​ക​ളും മ​റ്റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഇ​ട​ത​ട​വി​ല്ലാ​തെ ക​ട​ന്നു​പോ​കു​ന്ന​തും ഇ​തു​വ​ഴി​യാ​ണ്. പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ ക​ന്പി​ക​ൾ തു​രു​ന്പെ​ടു​ത്ത് ന​ശി​ച്ച നി​ല​യി​ലാ​ണ്.
വ​ൻ അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​തി​നു​മു​ന്പ് ഭാ​ര​വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ക​യും പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ക​യും ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.