ആം​ബു​ല​ൻ​സ് സ​ർ​വീ​സ് തു​ട​ങ്ങി
Sunday, November 10, 2019 10:37 PM IST
രാ​ജാ​ക്കാ​ട്: ചി​കി​ത്സാ​സം​വി​ധാ​ന​ങ്ങ​ൾ പ​രി​മി​ത​മാ​യ രാ​ജാ​ക്കാ​ടു​നി​ന്നും രോ​ഗി​ക​ൾ​ക്കു വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി സെ​ന്‍റ് മേ​രീ​സ് ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. രാ​ജാ​ക്കാ​ടി​ന്‍റെ പ​ത്തു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​രെ സൗ​ജ​ന്യ​മാ​യി തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച് ചി​കി​ത്സ ല​ഭ്യ​മാ​ക്കു​മെ​ന്ന് ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചു.
സെ​ന്‍റ​ർ ജം​ഗ്ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ജാ​ക്കാ​ട് എ​സ്ഐ പി.​ഡി. അ​നൂ​പ്മോ​ൻ ഫ്ളാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട്, വി.​എ​സ്. ബി​ജു, ബെ​ന്നി ജോ​സ​ഫ്, ജോ​ണ്‍​സ​ണ്‍ വാ​ര്യം​പു​റം, സാ​ജോ പ​ന്ത​ത്ത​ല, ജ​യിം​സ് തോ​മ​സ്, സേ​വ്യ​ർ തോ​മ​സ്, ത​ങ്ക​ച്ച​ൻ വാ​ന്തു​പ​റ​ന്പി​ൽ, എ​ൻ.​ടി. അ​നി​ൽ​കു​മാ​ർ, കെ.​പി സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.