ബി​നു​വി​ന്‍റെ മ​ര​ണം ശ്വാ​സം​മു​ട്ടി​യെ​ന്ന് റി​പ്പോ​ർ​ട്ട്
Monday, November 11, 2019 10:09 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി അ​ക്കാ​മ്മ കോ​ള​നി​യി​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച പു​ത്ത​ൻ​പു​ര​ക്ക​ൽ ബി​നു​വി​ന്‍റെ മ​ര​ണം ശ്വാ​സം​മു​ട്ടി​യാ​ണെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കാ​ൻ അ​ടി​മാ​ലി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.
ശ്വാ​സം​മു​ട്ടി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ ര​ണ്ടു​ദി​ശ​ക​ളി​ലു​ള്ള അ​ന്വേ​ഷ​ണ​വു​മാ​യാ​ണ് പോ​ലീ​സ് മു​ന്പോ​ട്ടു പോ​കു​ന്ന​ത്. ബി​നു സ്വ​യം തൂ​ങ്ങി​മ​രി​ക്കാ​നും ക​ഴു​ത്തി​ൽ കു​രു​ക്കു​മു​റു​കി ശ്വാ​സം​മു​ട്ടി മ​രി​ക്കാ​നു​മു​ള്ള സാ​ധ്യ​ത​യാ​ണ് ഒ​ന്നാ​മ​ത്തേ​ത്. ര​ണ്ടാ​മ​ത്തേ​ത് മ​റ്റാ​രെ​ങ്കി​ലും ബി​നു​വി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത​യാ​ണ്. ര​ണ്ടു സാ​ധ്യ​ത​ക​ളും മു​ൻ​നി​ർ​ത്തി​യു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള അ​ടി​മാ​ലി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. സാ​ബു പ​റ​ഞ്ഞു.
ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​വ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തോ​ടെ മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച നി​ഗൂ​ഢത ചു​രു​ള​ഴി​യു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്ര​തീ​ക്ഷ.
മൃ​ത​ദേ​ഹം വീ​ടി​നോ​ടു​ചേ​ർ​ന്ന ചാ​ന്പ​മ​ര​ത്തി​നു​ചു​വ​ട്ടി​ൽ ക​മി​ഴ്ന്നു​കി​ട​ന്ന​തും മു​ഖ​ത്താ​കെ ര​ക്തം പ​ട​ർ​ന്ന​തു​മാ​ണ് സം​ഭ​വ​ത്തി​ന്‍റെ ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ച്ച​തും പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്ന​തും.
അ​തേ​സ​മ​യം ബി​നു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​മാ​ലി പോ​ലീ​സ് ഇ​തി​നോ​ട​കം മു​പ്പ​തോ​ളം​പേ​രെ ചോ​ദ്യം​ചെ​യ്ത​താ​യാ​ണ് സൂ​ച​ന. സം​ഭ​വം ന​ട​ന്ന ഞാ​യ​റാ​ഴ്ച​ത​ന്നെ പോ​ലീ​സ് നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്തി​രു​ന്നു. സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​വാ​തെ വ​ന്ന​തോ​ടെ ചി​ല ഉ​പാ​ധി​ക​ളോ​ടെ ഇ​വ​രെ വി​ട്ട​യ​ച്ചു. ബി​നു​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളേ​യും ബ​ന്ധു​ക്ക​ളേ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.