കെ​ഡി​എ​ച്ച്പി​യു​ടെ റോ​ഡ് തു​റ​ന്നു​കൊ​ടു​ത്തു
Monday, November 11, 2019 10:09 PM IST
മൂ​ന്നാ​ർ: പെ​രി​യ​വ​ര​യി​ൽ കു​ട​ങ്ങി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ മൂ​ന്നാ​റി​ലെ​ത്തി​ക്കാ​ൻ ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ. പെ​രി​യ​വ​ര​യി​ൽ​നി​ന്നും മൂ​ന്നാ​റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ കെ​ഡി​എ​ച്ച്പി ക​ന്പ​നി​യു​ടെ പ്രൈ​വ​റ്റ്് റോ​ഡ് തു​റ​ന്നു​കൊ​ടു​ത്തു. ഇ​ന്ന​ത്തോ​ടെ താ​ൽ​കാ​ലി​ക പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ച​ര​ക്കു​നീ​ക്കം പു​ന​ഃസ്ഥാ​പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കാ​ർ, ജീ​പ്പ്, ഓ​ട്ടോ തു​ട​ങ്ങി​യ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ സ്വ​കാ​ര്യ​ക​ന്പ​നി​യു​ടെ പു​തു​ക്കാ​ട് എ​സ്റ്റേ​റ്റു​വ​ഴി മൂ​ന്നാ​റി​ൽ പ്ര​വേ​ശി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പു​തി​യ ക്ര​മീ​ക​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.
ഇ​ന്ന​ലെ രാ​വി​ലെ ദേ​വി​കു​ളം എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​നും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന പെ​രി​യ​വാ​ര​യി​ൽ എ​ത്തി​യി​രു​ന്നു. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ന്പ​നി അ​ധി​കൃ​ത​രു​മാ​യി സം​ഘം ച​ർ​ച്ച​ക​ൾ ന​ട​ത്തി റോ​ഡ് തു​റ​ന്നു​ന​ൽ​കി​യ​ത്.