വി​ദ്യാ​ഭ്യാ​സ തു​ല്യ​താ സം​ര​ക്ഷ​ണ ജാ​ഥ​യ്ക്ക് ഇ​ന്ന് തൊ​ടു​പു​ഴ​യി​ൽ സ്വീ​ക​ര​ണം
Monday, November 11, 2019 10:14 PM IST
തൊ​ടു​പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് പാ​ര​ല​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ തു​ല്യ​താ സം​ര​ക്ഷ​ണ ജാ​ഥ​യ്ക്ക് ഇ​ന്ന് രാ​വി​ലെ 10:30 ന് ​തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
വി​ദ്യാ​ഭ്യാ​സ തു​ല്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക, സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ക, ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി തു​ട​ങ്ങി​യാ​ലും കേ​ര​ള​ത്തി​ലെ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലു​ള്ള പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​നം നി​ല​നി​ർ​ത്തു​ക, സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ​ക​ൾ സെ​മ​സ്റ്റ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തു​ക​യും സ​മ​യ​ബ​ന്ധി​ത​മാ​യി ഫ​ലം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 28 - ന് ​കാ​സ​ർ​ഗോ​ഡ് കു​ന്പ​ള​യി​ൽ നി​ന്നും ആ​രം​ഭി​ച്ച ജാ​ഥ 15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും. രാ​വി​ലെ 10:30 ന് ​തൊ​ട​പു​ഴ​യി​ൽ എ​ത്തി​ച്ചേ​രു​ന്ന ജാ​ഥ​യ്ക്ക് കോ- ​ഓ​പ്പ​റേ​റ്റീ​വ് കോ​ളേ​ജ്, പ്ര​സി​ഡ​ൻ​സി കോ​ള​ജ്, എം.​ജി കോ​ളേ​ജ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും. പാ​ര​ല​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി​ജി വ​ർ​ഗീ​സ് ന​യി​ക്കു​ന്ന ജാ​ഥ​യി​ൽ സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി​ക​ളാ​യ രാ​ജ​ൻ തോ​മ​സ്, ഡോ.​രാ​ജേ​ഷ് മേ​നോ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ജി രാ​ജീ​വ​ൻ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ന​ജീ​ബ്, ഡ.​നാ​രാ​യ​ണ​ൻ, പി.​വി. വി​ജ​യ​ൻ, അ​ഡ്വ. സി.​ജി ഷാ​ജി, സി.​ടി. വി​നോ​ദ്, റെ​ജി കു​ര്യാ​ക്കോ​സ്, ജോ​സ് ആ​ന്‍റ​ണി, വി.​എ​സ്. സ​ജീ​വ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കോ- ​ഓ​പ്പ​റേ​റ്റീ​വ് കോ​ളേ​ജ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം കെ. ​എം. രാ​ജു, പ്ര​സി​ഡ​ൻ​സി കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ കെ.​പി ഹ​രി​ദാ​സ്, എം.​ജി കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ കെ. ​യു. നി​സാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.