ഇ​ടു​ക്കി പാ​ക്കേ​ജ്: സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ നി​രാ​ശാ​ജ​ന​ക​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ
Monday, November 11, 2019 10:14 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ഇ​ടു​ക്കി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 5000 കോ​ടി​യു​ടെ ഇ​ടു​ക്കി പാ​ക്കേ​ജ് സം​ബ​ന്ധി​ച്ച് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ ന​ൽ​കി​യ നി​യ​മ​സ​ഭ സ​ബ്മി​ഷ​ന് ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല.
സം​സ്ഥാ​ന പ​ദ്ധ​തി കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, കി​ഫ്ബി, റീ​ബി​ൽ​ഡ് കേ​ര​ള തു​ട​ങ്ങി​യ വി​വി​ധ സ്രോ​ത​സു​ക​ളി​ൽ​നി​ന്നും ന​ട​പ്പു സാ​ന്പ​ത്തി​ക​വ​ർ​ഷം 1500 കോ​ടി രൂ​പ അ​ട​ങ്ക​ൽ തു​ക​യാ​യി ക​ണ്ടെ​ത്തി ഇ​ടു​ക്കി പാ​ക്കേ​ജി​ന് വ​ക​യി​രു​ത്താ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ജി​ല്ല​യി​ലെ 1000 കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യം​വ​രു​ന്ന റോ​ഡു​ക​ളി​ൽ നാ​മ​മാ​ത്ര​മാ​യ റോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു മാ​ത്ര​മേ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ.
റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യു​ടെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള 250 കോ​ടി രൂ​പ​യു​ടെ കു​ടും​ബ​ശ്രീ പ​ദ്ധ​തി​ക​ളി​ൽ​നി​ന്ന് ആ​നു​പാ​തി​ക​മാ​യ തു​ക ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ​ക്ക് ല​ഭ്യ​മാ​ക്കു​മെ​ന്നും ഏ​ലം ക​യ​റ്റു​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ർ​ഡോ​നെ​റ്റ് പ​ദ്ധ​തി വി​എ​ഫ്പി​സി ന​വീ​ക​രി​ക്കു​ന്ന​തും ഏ​താ​നും തോ​ടു​ക​ളു​ടേ​യും പു​ഴ​ക​ളു​ടേ​യും തീ​ര​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും മാ​ത്ര​മാ​ണ് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​ത്. സ​ഭ​യി​ൽ പ​റ​ഞ്ഞ​ത​രം പ​ദ്ധ​തി​ക​ളെ​ല്ലാം മു​ൻ​കാ​ല​യ​ള​വു​ക​ളി​ലും സം​സ്ഥാ​ന- കേ​ന്ദ്ര വി​ഹി​ത​ങ്ങ​ളു​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന​താ​ണ്.
പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മ​തി​യാ​യ ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ൽ ഇ​ത്ത​രം റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം ഒ​റ്റ​ത്ത​വ​ണ പ​ദ്ധ​തി​യാ​യി ന​ട​പ്പി​ലാ​ക്കു​ക, പൊ​തു​മ​രാ​മ​ത്ത് - ദേ​ശീ​യ പാ​ത​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് പ്ര​ത്യേ​ക ഫ​ണ്ട് അ​നു​വ​ദി​ക്കു​ക, കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പു​ന​രു​ഥാ​ര​ണ​ത്തി​ന് ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി വി​ത്തും വ​ള​വും കീ​ട​നാ​ശി​നി​ക​ളും പ​ണി​യാ​യു​ധ​ങ്ങ​ളും ന​ൽ​കു​ക, കാ​ർ​ഷി​ക ഉ​ല്പ​ന്ന​ങ്ങ​ൾ​ക്ക് താ​ങ്ങു​വി​ല​യും വി​പ​ണി​യും ഉ​റ​പ്പാ​ക്കു​ക, പ്ര​ള​യ​ത്തേ​തു​ട​ർ​ന്ന് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി മാ​റി​യ ജ​ല​സ്രോ​ത​സു​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ക തു​ട​ങ്ങി​യ​വ​യ്ക്ക് അ​ടി​യ​ന്ത​ര​മാ​യി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് ഇ​ടു​ക്കി പാ​ക്കേ​ജ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നും സ​ബ്മി​ഷ​നി​ലൂ​ടെ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.