കാ​യി​ക കി​രീ​ടം ‘ഹൈ’​റേ​ഞ്ചി​ലേ​ക്ക്
Tuesday, November 12, 2019 10:37 PM IST
ക​ട്ട​പ്പ​ന സ​ബ് ജി​ല്ല​യും ഇ​ര​ട്ട​യാ​ർ സ്കൂ​ളും മു​ന്നി​ൽ

മു​ത​ല​ക്കോ​ടം: റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള ര​ണ്ടാം​ദി​നം പി​ന്നി​ടു​ന്പോ​ൾ 168 പോ​യി​ന്‍റോ​ടെ ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല മു​ന്നേ​റ്റ​ത്തി​ൽ.
102 പോ​യി​ന്‍റു​മാ​യി അ​ടി​മാ​ലി ഉ​പ​ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 63 പോ​യി​ന്‍റു​മാ​യി തൊ​ടു​പു​ഴ ഉ​പ​ജി​ല്ല മൂ​ന്നാ​മ​തും 36 പോ​യി​ന്‍റു​മാ​യി നെ​ടു​ങ്ക​ണ്ടം നാ​ലാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്. അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള പീ​രു​മേ​ട് ഉ​പ​ജി​ല്ല​യ്ക്ക് 32 പോ​യി​ന്‍റും ആ​റും ഏ​ഴു സ്ഥാ​ന​ങ്ങ​ളി​ലു​ള്ള അ​റ​ക്കു​ളം, മൂ​ന്നാ​ർ ഉ​പ​ജി​ല്ല​ക​ൾ​ക്ക് യ​ഥാ​ക്ര​മം 15 ഉം ​നാ​ലും പോ​യി​ന്‍റു​ക​ളു​മാ​ണു​ള്ള​ത്.ഏ​ഴ് സ്വ​ർ​ണം, മൂ​ന്ന് വെ​ള്ളി, അ​ഞ്ച് വെ​ങ്ക​ലം എ​ന്നി​വ ഉ​ൾ​പ്പെ​ടെ 49 പോ​യി​ന്‍റോടെ ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല​യി​ലെ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സാ​ണ് ഒ​ന്നാ​മ​താ​യി മു​ന്നേ​റു​ന്ന​ത്. ആ​റ് സ്വ​ർ​ണം മൂ​ന്ന് വെ​ള്ളി, ര​ണ്ട് വെ​ങ്ക​ലം എ​ന്നി​വ നേ​ടി 41 പോ​യി​ന്‍റു​മാ​യി അ​ടി​മാ​ലി ഉ​പ​ജി​ല്ല​യി​ലെ എ​ൻ.​ആ​ർ സി​റ്റി എ​സ്എ​ൻ​വി​എ​ച്ച്എ​സ്എ​സ് തൊ​ട്ടു​പി​ന്നി​ലു​ണ്ട്.
നാ​ല്് സ്വ​ർ​ണം, മൂ​ന്ന് വെ​ള്ളി, ഒ​രു വെ​ങ്ക​ലം എ​ന്നി​വ നേ​ടി 30 പോ​യി​ന്‍റു​മാ​യി ആ​തി​ഥേ​യ​രാ​യ തൊ​ടു​പു​ഴ ഉ​പ​ജി​ല്ല​യി​ലെ മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​ത്താണ്. ആ​ദ്യ ദി​നം മ​ഴ​മൂ​ലം മാ​റ്റി വ​ച്ച ജാ​വ​ലി​ൻ ത്രോ, ​ഡി​സ്ക​സ് ത്രോ, ​സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ഷോ​ട്ട്പു​ട്ട്, ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹാ​മ​ർ​ത്രോ എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് മു​ത​ല​ക്കോ​ടം എ​സ്എ​ച്ച്ജി​എ​ച്ച്എ​സ് ഗ്രൗ​ണ്ടി​ലും സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ടി​ലു​മാ​യി ന​ട​ക്കും. മേ​ള ഇ​ന്ന് കൊ​ടി​യി​റ​ങ്ങും.