കേ​ര​ളോ​ത്സ​വം
Wednesday, November 13, 2019 10:15 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം 16, 17 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 16-ന് ​രാ​വി​ലെ 11-ന് ​പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ൽ​നി​ന്നും സാം​സ്കാ​രി​ക റാ​ലി ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി എം.​എം. മ​ണി കേ​ര​ളോ​ത്സ​വം ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. നെ​ടു​ങ്ക​ണ്ടം ഹോ​ളി​ക്രോ​സ് സ്കൂ​ൾ, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, വി​ജ​യ​മാ​ത പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​യി​ക മ​ത്സ​ര​ങ്ങ​ളും അ​ർ​ബ​ൻ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ലാ​മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ 15-നും 40-​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​ം.

ഫ്ളാ​ഷ് മോ​ബ്

ഏ​ല​പ്പാ​റ: സു​ര​ക്ഷി​ത കു​ടി​വെ​ള്ള​ത്തി​ന്‍റെ ഉ​പ​യോ​ഗം എ​ന്ന​ വി​ഷ​യ​ത്തി​ൽ വാ​ഴ​വ​ര കോ​ഫീ ബോ​ർ​ഡ് ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ്ള​ാഷ് മോ​ബ് ന​ട​ത്തി. സു​ര​ക്ഷി​ത കു​ടി​വെ​ള്ള​ത്തി​ന്‍റെ ഉ​പ​യോ​ഗ​വും അ​തു​വ​ഴി മാ​ര​ക രോ​ഗ​ങ്ങ​ളെ ത​ട​യു​ക എ​ന്ന സ്വ​ച്ച് ഭാ​ര​ത് മി​ഷ​ന്‍റെ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഫ്ളാ​ഷ് മോ​ബ് ന​ട​ത്തി​യ​ത്. കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്തു.