രാ​മ​ക്ക​ൽ​മേ​ട് എ​ക്കോ പാ​ർ​ക്ക് നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Saturday, November 16, 2019 11:54 PM IST
നെ​ടു​ങ്ക​ണ്ടം: ടൂ​റി​സം വി​ക​സ​ന​ത്തി​ന് ബാ​റു​ക​ൾ ആ​വ​ശ്യ​മെ​ന്ന് വൈ​ദ്യു​തി വ​കു​പ്പ് മ​ന്ത്രി എം.​എം മ​ണി. വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് എ​ത്തു​ന്ന ആ​ളു​ക​ളു​ടെ താ​ത്പ​ര്യം ക​ണ്ട​റി​ഞ്ഞ് സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രാ​മ​ക്ക​ൽ​മേ​ട് ആ​മ​പ്പാ​റ​യി​ൽ എ​ക്കോ പാ​ർ​ക്കി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേഹം.​വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നാ​യി സ്വ​കാ​ര്യ മേ​ഖ​ല​യെ ഉ​ൾ​പ്പെ​ടു​ത്തി നൂ​ത​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​യ്ക്ക​ണം. ബാ​റു​ക​ൾ തു​റ​ക്കു​ന്ന​ത് വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് ഗു​ണ​ക​ര​മാ​കും. സ​ഞ്ചാ​രി​ക​ൾ ഉ​ല്ലാ​സ​ത്തി​നാ​യാ​ണ് എ​ത്തു​ന്ന​ത്. ക​ട്ട​ൻ കാ​പ്പി കു​ടി​ച്ച് തി​രി​കെ മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ച്ച​ല്ല അ​വ​ർ എ​ത്തു​ന്ന​ത്.

മ​ദ്യ​പി​ക്കു​ന്ന​വ​ർ​ക്കാ​യി അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. എ​ല്ലാ മേ​ഖ​ല​യി​ലും സ​ർ​ക്കാ​രി​ന് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​നാ​വി​ല്ല. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നി​ക്ഷേ​പം ഉ​ണ്ടാ​വ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​രാ​മ​ക്ക​ൽമേ​ട് ആ​മ​പ്പാ​റ​യി​ൽ 2.25 കോ​ടി മു​ത​ൽ മു​ട​ക്കി​യാ​ണ് ഡി​ടി​പി​സി ജാ​ല​കം എ​ക്കോ പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ർ​ച്ച്, ടി​ക്ക​റ്റ് കൗ​ണ്ട​ർ, വാ​ച്ച് ട​വ​ർ, സേ​ഫ്റ്റി ഫെ​ൻ​സിം​ഗ് ബ​യോ ടോ​യില​റ്റു​ക​ൾ, റെ​യി​ൻ ഷെ​ൽ​ട്ട​റു​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ, ലൈ​റ്റ് അ​റേ​ഞ്ച്മെ​ന്‍റ് തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കും. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ, വ​നം വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം പി.​എ​ൻ വി​ജ​യ​ൻ, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജ​യ​ൻ പി. ​വി​ജ​യ​ൻ, ടി.​എം. ജോ​ണ്‍, മോ​ളി മൈ​ക്കി​ൾ, ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ർ, ജി. ​ഗോ​പ​കൃ​ഷ്ണ​ൻ, വി​ജി​മോ​ൾ വി​ജ​യ​ൻ, പി.​എ​സ് ഷം​സ്, സി​ന്ധു മോ​ഹ​ൻ​ദാ​സ്, കെ.​കു​മാ​ർ, വി​നാ​യ​ക് അ​യ്യ​ക്കു​ന്നേ​ൽ, സി. ​രാ​ജ​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.