ഉ​രു​ൾ​പൊ​ട്ട​ലി​ൽ വ്യാ​പ​ക നാ​ശം
Sunday, November 17, 2019 10:47 PM IST
രാ​ജ​കു​മാ​രി: ചി​ന്ന​ക്ക​നാ​ൽ ചെ​ന്പ​ക​ത്തൊ​ഴു​ക്കു​ടി​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ വ്യാ​പ​ക നാ​ശം. മ​ണ്‍​തി​ട്ട​യും ക​ല്ലും ഇ​ടി​ഞ്ഞു​വീ​ണ് വീ​ട് ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു. ഉ​രു​ൾ​പൊ​ട്ട​ലി​ൽ മു​ക്കാ​ൽ ഏ​ക്ക​റോ​ളം കൃ​ഷി​യി​ടം ന​ശി​ച്ചു. ആ​ദി​വാ​സി​യാ​യ ശി​വ​ന്‍റെ വീ​ടി​ന്‍റെ പി​ന്നി​ലെ മ​ണ്‍​തി​ട്ട​യാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. ഒ​രു മു​റി പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വീ​ടി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ രാ​ത്രി 11 വ​രെ പ്ര​ദേ​ശ​ത്ത് പേ​മാ​രി​ക്കു സ​മാ​ന​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് ശി​വ​ന്‍റെ വീ​ടി​നു​പി​ന്നി​ൽ ഇ​ടി​ച്ചി​ലു​ണ്ടാ​യ​ത്. ശി​വ​നും ഭാ​ര്യ വീ​ര​ല​ക്ഷ്മി​യും മ​റ്റൊ​രു മു​റി​യി​ൽ ആ​യി​രു​ന്ന​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. കൂ​റ്റ​ൻ ക​ല്ലും മ​ണ്ണും​വീ​ണ് വീ​ടി​ന്‍റെ ഭി​ത്തി പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു.
മ​രു​തു​മു​ത്തു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വ​ള​ർ​ച്ച​യെ​ത്തി​യ നൂ​റോ​ളം കു​രു​മു​ള​ക് ചെ​ടി​ക​ളും ഏ​ല​വും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ള​ക​ൾ ന​ശി​ച്ചു.

ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പം കാ​ട്ടാ​ന ശ​ല്യ​വും പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ഏ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് ദി​വ​സ​ങ്ങ​ളാ​യി വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ന്ധ്യ​ക​ഴി​ഞ്ഞാ​ൽ വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്ന​തി​നോ ആ​ന​ക​ളെ ഓ​ടി​ക്കു​ന്ന​തി​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.