വീ​ടു​ക​ളു​ടെ ആ​ധാ​രം ര​ണ്ടു മാ​സ​ത്തി​ന​കം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Tuesday, November 19, 2019 10:32 PM IST
തൊ​ടു​പു​ഴ: നെ​ടു​ങ്ക​ണ്ടം ആ​ശാ​രി​ക്ക​ണ്ട​ത്തെ രാ​ജീ​വ് ഗാ​ന്ധി ദ​ശ​ല​ക്ഷം പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ലു​ള്ള വീ​ടു​ക​ളു​ടെ ആ​ധാ​രം ര​ണ്ടു​മാ​സ​ത്തി​ന​കം ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീസ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഭ​വ​ന​നി​ർ​മ്മാ​ണ ബോ​ർ​ഡി​ന് ഉ​ത്ത​ര​വ് ന​ൽ​കി. ഈ ​വീ​ടു​ക​ൾ അ​റ്റ​കു​റ്റ​പ​ണി ചെ​യ്യു​ന്ന​തി​നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് കോ​ള​നി നി​വാ​സി​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

20 വ​ർ​ഷം​മു​ന്പ് ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡ് നി​ർ​മി​ച്ച വീ​ടു​ക​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ആ​രോ​പി​ച്ച് എം.​എ​സ്. ഷാ​ജി​യും പു​ഷ്പ​കു​മാ​രി​യും സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വീ​ടു​ക​ൾ ത​ക​ർ​ന്നു​വീ​ഴാ​റാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ക​മ്മീ​ഷ​ൻ ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡ്, പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് വാ​ങ്ങി. രാ​ജീ​വ് ദ​ശ​ല​ക്ഷം പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​ത് യ​ഥാ​ർ​ഥ അ​വ​കാ​ശി​ക​ള​ല്ലെ​ന്ന് ഭ​വ​ന​ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ അ​ർ​ഹ​ത പ​ഞ്ചാ​യ​ത്ത് പ​രി​ശോ​ധി​ച്ച് അ​റി​യി​ച്ചാ​ൽ ആ​ധാ​രം ന​ൽ​കും. അ​ർ​ഹ​രെ​ക്കു​റി​ച്ച് അ​റി​യി​ക്കാ​ൻ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ന് ഏ​ഴു ത​വ​ണ ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും മ​റു​പ​ടി കി​ട്ടി​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

വീ​ടു​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം കോ​ള​നി​ക​ൾ​ക്ക് ന​ൽ​കു​ന്ന​തി​ന് ഭ​വ​ന നി​ർ​മ്മാ​ണ ബോ​ർ​ഡി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ബോ​ർ​ഡ് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കോ​ള​നി നി​വാ​സി​ക​ൾ​ക്ക് ആ​ധാ​രം ല​ഭി​ക്കു​ന്ന​മു​റ​യ്ക്ക് വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം പ​ഞ്ചാ​യ​ത്ത് ന​ൽ​കും.

വീ​ടു​ക​ൾ അ​നു​വ​ദി​ക്കേ​ണ്ട 50 പേ​രു​ടെ പ​ട്ടി​ക​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നി​ൽ ഹാ​ജ​രാ​ക്കി. ക​ഴി​ഞ്ഞ മാ​ർ​ച്ച് 22 ന് ​ബോ​ർ​ഡി​ന് പ​ട്ടി​ക ന​ൽ​കി​യ​താ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ചു. ഭ​വ​ന​ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ട​തു​പോ​ലെ പ​ട്ടി​ക കൈ​മാ​റി​യ സ്ഥി​തി​ക്ക് അ​ർ​ഹ​ത പ​രി​ശോ​ധി​ച്ച് കോ​ള​നി നി​വാ​സി​ക​ൾ​ക്ക് ആ​ധാ​രം ഉ​ട​ൻ കൈ​മാ​റ​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ല്ലെ​ങ്കി​ൽ അ​ത് പ​രാ​തി​ക്കാ​രു​ടെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​യി കാ​ണേ​ണ്ടി​വ​രു​മെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഭ​വ​ന നി​ർ​മ്മാ​ണ ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്കും നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു​മാ​ണ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.