മ​ണ്ണി​റ​ക്കു​ന്ന​തി​നി​ടെ ടി​പ്പ​ർ വ​ർ​ക്ക് ഷോ​പ്പി​നു മു​ക​ളി​ലേ​ക്കു മ​റി​ഞ്ഞു
Tuesday, November 19, 2019 10:32 PM IST
നെ​ടു​ങ്ക​ണ്ടം: മ​ണ്ണി​റ​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ടി​പ്പ​ർ മ​റി​ഞ്ഞു. നെ​ടു​ങ്ക​ണ്ടം കി​ഴ​ക്കേ​ക്ക​വ​ല​യി​ൽ സി​എ​സ്ഐ പ​ള​ളി റോ​ഡി​ൽ ടോം ​എ​ൻ​ജി​നി​യ​റിം​ഗ് വ​ർ​ക്ക് ഷോ​പ്പി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് ടി​പ്പ​ർ മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

പ​ടി​ഞ്ഞാ​റെ​ക്ക​വ​ല​യി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ണ്ടു​വ​ന്ന മ​ണ്ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് ഇ​റ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ടി​പ്പ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ​ത്. മ​ണ്ണ് ഇ​റ​ക്കു​ന്ന​തി​നി​ട​യി​ൽ ട​യ​റു​ക​ൾ മ​ണ്ണി​ൽ താ​ഴു​ക​യും വാ​ഹ​നം ഒ​രു​വ​ശ​ത്തേ​ക്ക് ചെ​രി​യു​ക​യു​മാ​യി​രു​ന്നു. ടി​പ്പ​ർ മ​റി​യു​ന്ന സ​മ​യ​ത്ത് വ​ർ​ക്ക് ഷോ​പ്പി​ന്‍റെ ഉ​ള്ളി​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. വാ​ഹ​നം മ​റി​യു​ന്ന​തു​ക​ണ്ട് ഇ​വ​ർ ഓ​ടി​മാ​റി​യ​തി​നേ​തു​ട​ർ​ന്ന് വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ടി​പ്പ​ർ ഉ​യ​ർ​ത്തി.