പ്ര​തി​ഷേ​ധ ധ​ർ​ണ
Tuesday, November 19, 2019 10:32 PM IST
അ​ടി​മാ​ലി: അ​ന്പ​ല​പ്പ​ടി അ​ക്കാ​മ കോ​ള​നി​യി​ൽ താ​മ​സി​ച്ചി​രു​ന്ന പു​ത്ത​ൻ​പു​ര​ക്ക​ൽ ബി​നു(37)​വി​ന്‍റെ ദു​രൂ​ഹ​മ​ര​ണം അ​ന്വേ​ഷി​ച്ച് പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​എം​പി ടൗ​ണ്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​എ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ക​ഴി​ഞ്ഞ പ​ത്തി​ന് പു​ല​ർ​ച്ചെ​യാ​ണ് ബി​നു​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​ഖ​ത്തും ക​ഴു​ത്തി​ലും മു​റി​വു​ക​ൾ ക​ണ്ടെ​ത്തി​യ​താ​ണ് മ​ര​ണം സം​ബ​ന്ധി​ച്ച ദു​രൂഹ​ത​യ്ക്ക് കാ​ര​ണ​മാ​യ​ത്.