കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, November 19, 2019 10:34 PM IST
തൊ​ടു​പു​ഴ: ആ​ഴ​മു​ള്ള കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി. തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം വ​ട്ട​മ​ല​യി​ൽ മോ​ഹ​ന​ന്‍റെ ആ​ടി​നെ​യാ​ണ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ര​ക്ഷി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മോ​ഹ​ന​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ ചു​റ്റു​മ​തി​ലു​ള്ള കി​ണ​റ്റി​ലാ​ണ് ആ​ട് വീ​ണ​ത്. അ​ടു​ത്ത പു​ര​യി​ട​ത്തി​ൽ നി​ന്നും വീ​ട്ടു​മു​റ്റ​ത്തേ​ക്ക് എ​ടു​ത്തു ചാ​ടു​ന്ന​തി​നി​ട​യി​ൽ കി​ണ​റ്റി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. 25 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ പ​ത്ത​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ കി​ണ​റ്റി​ലി​റ​ങ്ങി വ​ല ഉ​പ​യോ​ഗി​ച്ച് ആ​ടി​നെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.