മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം
Tuesday, November 19, 2019 10:34 PM IST
ക​രി​ങ്കു​ന്നം: പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. 28ന് ​ചെ​മ്മ​ല ആ​ർ​പി​എ​സ് - ര​ണ്ടാം വാ​ർ​ഡ്, 21ന് ​ഷാ​പ്പും​പ​ടി പി​എ​ൻ​ആ​ർ​എ ജം​ഗ്ഷ​ൻ - മൂ​ന്നാം വാ​ർ​ഡ്, 22ന് ​ക​ണ്ണം​പാ​റ ക​വ​ല - നാ​ലാം വാ​ർ​ഡ്, 23ന ്ഇ​ല്ലി​ചാ​രി അങ്കണ​വാ​ടി - അ​ഞ്ചാം വാ​ർ​ഡ്, 24ന് ​മാ​ത്യ​ക അങ്കണവാ​ടി - ആ​റാം വാ​ർ​ഡ്, 25ന് ​പ്ലാ​ന്‍റേഷൻ അങ്കണ​വാ​ടി - ഏ​ഴാം​വാ​ർ​ഡ്, 26ന് ​പ​ഞ്ചാ​യ​ത്ത് ഹാ​ൾ- എ​ട്ടാം വാ​ർ​ഡ്, 27ന് ​മ​റ്റ​ത്തി​പ്പാ​റ അ​ങ്ക​ണ​വാ​ടി - ഒ​ൻ​പ​താം വാ​ർ​ഡ്, 20ന് ​ഇ​ട​യാ​ടി അങ്കണ​വാ​ടി - 10-ാം വാ​ർ​ഡ്, 29ന് ​നെ​ല്ലാ​പ്പാ​റ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി - 11-ാം വാ​ർ​ഡ്, 30ന് ​ഒ.​എ​ൽ.​എ​ച്ച്അങ്കണ​വാ​ടി - 12-ാം വാ​ർ​ഡ്, ഡി​സം​ബ​ർ ഒ​ന്നി​ന് വ​ട​ക്കും​മു​റി എ​ൽ​പി സ്കൂ​ൾ - 13-ാം വാ​ർ​ഡ് എ​ന്നിവിടങ്ങളിൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ മ​സ്റ്റ​റിം​ഗ് ന​ട​ത്താം.

ആ​ല​ക്കോ​ട്: പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളും 30ന​കം അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ള്ള കി​ട​പ്പ് രോ​ഗി​ക​ളു​ടെ വി​വ​രം കു​ടും​ബാം​ഗ​ങ്ങ​ൾ മു​ഖേ​ന രേ​ഖാ​മൂ​ലം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യ്ക്ക് 29ന​കം അ​പേ​ക്ഷ ന​ൽ​കണം. മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ടു​ത്ത ഗ​ഡു മു​ത​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​ത​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.