ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ
Wednesday, November 20, 2019 10:15 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി വ​ണ്ടി​പ്പെ​രി​യാ​ർ. വ​ണ്ടി​പ്പെ​രി​യാ​ർ പാ​ല​ത്തി​ലു​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യു​ക​യാ​ണ്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ൾ ഇ​വി​ടെ ഗ​താ​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ന്നു​ണ്ട്. തോ​ട്ടം മേ​ഖ​ല​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ.

ഇ​വി​ടെ ശ​നി. ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും മ​റ്റു പൊ​തു​ജ​ന​ങ്ങ​ളും കൂ​ടു​ത​ലാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി വ​ണ്ടി​പ്പെ​രി​യാ​റ്റി​ൽ എ​ത്തു​ന്നു​ണ്ട്. ഈ​സ​മ​യ​ത്തു​ത​ന്നെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഒ​രു ആം​ബു​ല​ൻ​സ് വ​ന്നാ​ൽ​പോ​ലും ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യു​ക​യാ​ണ്. പു​തി​യ പാ​ല​ത്തി​ൽ ഒ​രു​വ​ശം മു​ഴു​വ​നാ​യി വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി ഇ​ട്ടി​രി​ക്കു​ക​യാ​ണ്.

ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ലം അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സി​നെ വി​വി​ധ പ്ര​ദേ​ശ​ത്താ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നാ​കു​ന്നി​ല്ല. വാ​ഹ​നം പാ​ർ​ക്കു​ചെ​യ്യാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.