ശ​ന്പ​ളം മു​ട​ങ്ങു​ന്ന​തി​നെ​തി​രേ ’മൃ​ത​ദേ​ഹ’ സ​മ​രം
Wednesday, November 20, 2019 10:15 PM IST
ക​ട്ട​പ്പ​ന: കെ എ​സ്ആ​ർ​ടി​സി​യി​ൽ മാ​സ​ങ്ങ​ളാ​യി ശ​ന്പ​ളം വൈ​കി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ ​എ​സ്ടി​സി​ഡ​ബ്ല്യു (ഐ​എ​ൻ​ടി​യു​സി) യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തീ​കാ​ത്മ​ക മൃ​ത​ദേ​ഹ സ​മ​രം ന​ട​ത്തി.
ക​ട്ട​പ്പ​ന കെഎ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സി​നു​മു​ന്നി​ൽ സം​ഘ​ട​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. മാ​ത്യു​വാ​ണ് പ്ര​തീ​കാ​ത്മ​ക മൃ​ത​ദേ​ഹ​മാ​യ​ത്.
ക​ഴി​ഞ്ഞ​മാ​സ​ത്തെ ശ​ന്പ​ളം 51 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും മു​ഴു​വ​നാ​യി ന​ൽ​കി​യി​ട്ടി​ല്ല. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി​ക​ളെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ന്‍റെ​പേ​രി​ൽ ജീ​വ​ന​ക്കാ​ർ ഹൃ​ദ​യം​പൊ​ട്ടി മ​രി​ക്കു​ക​യാ​ണെ​ന്നും മാ​ത്യു ആ​രോ​പി​ച്ചു.