കെ എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ക്കാ​തി​രി​ക്കാ​ൻ പോ​ലീ​സ് ജീ​പ്പ് ഓ​ട​യി​ൽ ചാ​ടി​ച്ചു
Wednesday, November 20, 2019 10:18 PM IST
മു​ട്ടം: സ്വ​കാ​ര്യ ബ​സി​നെ മ​റി​ക​ട​ന്ന് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കെഎ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ക്കാ​തി​രി​ക്കാ​ൻ പോ​ലീ​സ് ജീ​പ്പ് ഓ​ട​യി​ൽ ചാ​ടി​ച്ചു.
ബ​സി​നു മു​ന്നി​ൽ നി​ന്നും സാ​ഹ​സി​ക​മാ​യി വെ​ട്ടി​ച്ചു മാ​റ്റി​യ​തോ​ടെ​യാ​ണ് പോ​ലീ​സു​കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ തൊ​ടു​പു​ഴ-​മൂ​ല​മ​റ്റം റൂ​ട്ടി​ൽ മാ​ട​പ​റ​ന്പി​ൽ റി​സോ​ർ​ട്ടി​നു സ​മീ​പ​ത്തെ വ​ള​വി​ലാ​യി​രു​ന്നു സം​ഭ​വം.
മു​ന്നി​ൽ പോ​യ സ്വ​കാ​ര്യ ബ​സി​നെ​യും ഓ​ട്ടോ​യെ​യും മ​റി​ക​ട​ന്നു വ​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സാ​ണ് പോ​ലീ​സ് ജീ​പ്പി​ന് നേ​രെ ചെ​ന്ന​ത്. ജീ​പ്പ് ഓ​ടി​ച്ചി​രു​ന്ന മു​ട്ടം സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ർ അ​നൂ​പ് അ​പ​ക​ടം മു​ന്നി​ൽക​ണ്ട് ജീ​പ്പ് പെ​ട്ടെ​ന്ന് വെ​ട്ടി​ത്തി​രി​ച്ച് ഓ​ട​യി​ൽ ചാ​ടി​ക്കു​ക​യാ​യി​രു​ന്നു.
ജീ​പ്പി​ൽ ഡ്രൈ​വ​റെ​ക്കൂ​ടാ​തെ സി​പി​ഒ മാ​രാ​യ ദീ​പ​ക്ക്, ഫൈ​സ​ൽ, അ​ബി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.
തൊ​ടു​പു​ഴ​യി​ൽ നി​ന്നു ക​ട്ട​പ്പ​ന​യി​ലേ​ക്കു​പോ​യ കെഎ​സ്ആ​ർ​ടി​സി ബ​സാ​ണ് അ​മി​ത വേ​ഗ​ത്തി​ൽ പാ​ഞ്ഞു​വ​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​നും അ​ശ്ര​ദ്ധ​യോ​ടെ വാ​ഹ​നം ഓ​ടി​ച്ച​തി​നു​മാ​ണ് കെ ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റു​ടെ പേ​രി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ബ​സ് ജീ​വ​ന​ക്കാ​രു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ പോ​ലീ​സ് കെഎ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.