കേ​ര​ള​ത്തി​നെ​തി​രേ ത​മി​ഴ്നാ​ട്ടി​ൽ സ​മ​ര​ത്തി​നു കോ​പ്പു​കൂ​ട്ട​ൽ
Wednesday, November 20, 2019 10:18 PM IST
കു​മ​ളി: കേ​ര​ള​ത്തി​നെ​തി​രേ ത​മി​ഴ്നാ​ട്ടി​ൽ സ​മ​ര​ത്തി​നു വീ​ണ്ടും കോ​പ്പു​കൂ​ട്ടു​ന്നു. അ​ണ​ക്ക​ര​യി​ൽ ടൂ​റി​സം വ​കു​പ്പ് നി​ർ​മി​ക്കു​ന്ന ചെ​ക്ക് ഡാ​മി​നെ​തി​രേ ഇ​ന്ന​ലെ ത​മി​ഴ്നാ​ട്ടി​ൽ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി.
കു​മ​ളി​ക്കു​സ​മീ​പം ലോ​വ​ർ ക്യാ​ന്പി​ൽ​നി​ന്നും സ​മ​ര​വു​മാ​യി എ​ത്തി​യ​വ​ർ കു​മ​ളി​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത് പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തി​നെ​തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ശി​ൽ​പി പെ​ന്നി ക്വി​ക്കി​ന്‍റെ ലോ​വ​ർ ക്യാ​ന്പി​ലു​ള്ള പ്ര​തി​മ​യ്ക്കു​മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി പി​രി​ഞ്ഞു. കേ​ര​ള​ത്തി​ൽ ചെ​ക്ക്ഡാം നി​ർ​മി​ച്ചാ​ൽ ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള വെ​ള്ള​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​മെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ വാ​ദം.

ഏ​ക​ദി​ന പ​രി​ശീ​ല​നം ഇ​ന്ന്

തൊ​ടു​പു​ഴ: ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പാ​ലീ​യേ​റ്റീ​വ് ന​ഴ്സുമാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10ന് ​ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തും.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൻ. പ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്യും.ഡോ. ​സു​രേ​ഷ് വ​ർ​ഗീ​സ് പ്ര​സം​ഗി​ക്കും. ഡോ. ​അ​മ​ൽ അ​ബ്ര​ഹാം, ഡോ. ​ബ​ബി​ൻ ജെ. ​തു​റ​ക്ക​ൽ, ആ​ൽ​ബി​ൻ എ​ൽ​ദോ​സ്, ഷെ​ൻ ജോ​സ് പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.