കാഡ്സിൽ അട്ടപ്പാടി ആട് വിതരണം
Thursday, November 21, 2019 10:16 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ പ്ര​ശ​സ്ത​മാ​യ അ​ട്ട​പ്പാ​ടി ആ​ടു​ക​ൾ കാ​ഡ്സി​ലെ വ​ള​ർ​ത്തു മൃ​ഗ പ​ക്ഷി ച​ന്ത​യി​ൽ എ​ല്ലാ വ്യാ​ഴാ​ഴ്ച​ക​ളി​ലും രാ​വി​ലെ ആ​റു​ മു​ത​ൽ 10 വ​രെ ല​ഭ്യ​മാ​ക്കും. അ​ട്ട​പ്പാ​ടി ഗോ​ത്ര​വ​ർ​ഗ​വി​ഭാ​ഗ​ക്കാ​രാ​യ ഉ​രു​ള​ർ, കു​റു​ന്പ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ് ഈ ​ആ​ടു​ക​ളെ വ​ള​ർ​ത്തു​ന്ന​ത്. വ​ലി​പ്പം കു​റ​ഞ്ഞ​തും മെ​ലി​ഞ്ഞ ശ​രീ​ര​പ്ര​കൃ​തി ഉ​ള്ള​തു​മാ​യ ഇ​വ​യു​ടെ മാം​സ​ത്തി​ന് ഒൗ​ഷ​ധ​ഗു​ണ​ം കൂടു​തലാ​ണ്.
പാ​ൽ കു​റ​വാ​ണെ​ങ്കി​ലും ഉ​യ​ർ​ന്ന ഗു​ണ​മേൻമയു​ള്ള​താ​യി ക​രു​ത​പ്പെ​ടു​ന്നു. ആ​ടു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9947 1533 43.