എ​ല്ല​ക്ക​ലി​ൽ മോ​ഷ​ണം
Thursday, November 21, 2019 10:17 PM IST
അ​ടി​മാ​ലി: എ​ല്ല​ക്ക​ലി​ൽ ക​ട​യി​ൽ മോ​ഷ​ണം. പ​ള്ളി ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ച്ച​വ​ട സ്ഥാ​പ​നം കു​ത്തി​ത്തു​റ​ന്ന് ബീ​ഡി, സി​ഗ​ര​റ്റ്, മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ചി​ല്ല​റ​യും ചെ​റു നോ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ അ​പ​ഹ​രി​ച്ചു. പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി തേ​ക്കി​ൻ​കാ​ന​ത്ത് ക​ള്ളു​ഷാ​പ്പി​ലും സ​മീ​പ​ത്തെ ബാ​ർ​ബ​ർ ഷോ​പ്പി​ലും ഏ​ല​യ്ക്ക ഉ​ണ​ങ്ങു​ന്ന സ്റ്റോ​റി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു.
ക​ള്ളു​ഷാ​പ്പി​ലെ മേ​ശ​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന ചാ​രി​റ്റി ബോ​ക്സും മേ​ശ​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ചി​ല്ല​റ​യും ക​വ​ർ​ന്നു. ബാ​ർ​ബ​ർ ഷോ​പ്പി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ചെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ല്ല. ഏ​ല​ക്ക സ്റ്റോ​റി​നു സ​മീ​പ​മു​ള്ള മു​റി​യി​ൽ ക​യ​റി​യ മോ​ഷ്ടാ​വ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഞ്ഞൂ​റ് രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു. സ്റ്റോ​റി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ​നി​ന്നും മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​ണ് മോ​ഷ്ടാ​വെ​ന്ന്’​ക​രു​തു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും ഇ​യാ​ളു​ടെ ചി​ത്രം പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​ഴി​ഞ്ഞ ആ​ഴ്ച മു​ല്ല​ക്കാ​ന​ത്തെ ക​ള്ളു​ഷാ​പ്പി​ലും സ​മീ​പ​ത്തെ മൂ​ന്നു ക​ട​ക​ളി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. എ​ല്ലാ മോ​ഷ​ണ​ങ്ങ​ൾ​ക്കു​പി​ന്നി​ലും ഒ​രാ​ൾ​ത​ന്നെ​യാ​ണെ​ന്നാ​ണ് നി​ഗ​മ​നം.