ക​രി​ങ്കു​ന്നം സീ​നി​യ​ർ വോ​ളി ചാ​ന്പ്യ​ൻ​ഷി​പ്പ്; ഗാ​ല​റി​യു​ടെ കാ​ൽ​നാ​ട്ടു ക​ർ​മം ന​ട​ത്തി
Monday, December 2, 2019 10:32 PM IST
ക​രി​ങ്കു​ന്നം: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഗ്രൗ​ണ്ടി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഫ്ളെ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ എ​ട്ടു മു​ത​ൽ 15 വ​രെ ന​ട​ത്തു​ന്ന പ​ത്തൊ​ന്പ​താ​മ​ത് സീ​നി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഗാ​ല​റി​യു​ടെ കാ​ൽ​നാ​ട്ടു​ക​ർ​മ്മം തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ.​പി. ജോ​സ് നി​ർ​വ​ഹി​ച്ചു.
പ​ത്തു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ക​രി​ങ്കു​ന്ന​ത്ത് ഒ​രു സം​സ്ഥാ​ന ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബി​പി​സി​എ​ൽ, കെഎ​സ്ഇ​ബി, ക​സ്റ്റം​സ്, കേ​ര​ള പോ​ലീ​സ്, പോ​സ്റ്റ​ൽ, സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ എ​ന്നീ ടീ​മു​ക​ളി​ലാ​യി ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കും.
ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള പു​രു​ഷ വ​നി​താ ടീ​മു​ക​ളെ ഈ ​മ​ത്സ​ര​ത്തി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കും.
വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ൻ​ഡി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി വി.​വി. മ​ത്താ​യി ചെ​യ​ർ​മാ​നും സു​നി​ൽ സെ​ബാ​സ്റ്റ്യ​ൻ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​യും കെ.​വി. തോ​മ​സ് ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.