രാ​ഗേ​ന്ദു​വി​ന് സ​ഹാ​യ​മാ​യി ഒൗ​ർ ലേ​ഡി ബ​സ് ജീ​വ​ന​ക്കാ​ർ
Thursday, December 5, 2019 10:27 PM IST
ക​ട്ട​പ്പ​ന: കോ​ട്ട​യം സ്വ​ദേ​ശി മു​ള​കു​ഴി​യി​ൽ രാ​ഗേ​ന്ദു എ​ന്ന ഏ​ഴു​വ​യ​സു​കാ​രി​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഒ​രു​പ​റ്റം ബ​സ് ജീ​വ​ന​ക്കാ​ർ. കോ​ട്ട​യം - ക​ട്ട​പ്പ​ന റൂ​ട്ടി​ലോ​ടു​ന്ന ഒൗ​ർ ലേ​ഡി ബ​സ് ജീ​വ​ന​ക്കാ​രാ​ണ് ത​ല​ച്ചോ​റ് സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ൽ​ക​ഴി​യു​ന്ന കു​ട്ടി​ക്ക് സ​ഹാ​യ​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഒ​രു​ദി​വ​സ​ത്തെ ക​ള​ക്ഷ​ൻ മു​ഴു​വ​ൻ രോ​ഗ​ബാ​ധി​ത​യാ​യ കു​ട്ടി​യു​ടെ ചി​കി​ത്സാ​സ​ഹാ​യ​ത്തി​നാ​യി ന​ൽ​കും. എ​രു​മേ​ലി - കോ​ട്ട​യം, കു​ഴി​ത്തൊ​ളു - ച​ങ്ങ​നാ​ശേ​രി റൂ​ട്ടി​ലോ​ടു​ന്ന ബ​സു​ക​ളും ഒ​രു​ദി​വ​സ​ത്തെ ക​ള​ക്ഷ​ൻ കു​ട്ടി​ക്ക് ന​ൽ​കു​ന്നു​ണ്ട്.

ക​ട്ട​പ്പ​ന പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​ത്യേ​ക അ​നൗ​ണ്‍​സ്മെ​ന്‍റ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി. സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ കോ​ട്ട​യം സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റെ ഏ​ക​മ​ക​ളാ​ണ് രാ​ഗേ​ന്ദു. ക​ട്ട​പ്പ​ന പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഓ​രോ ബ​സു​ക​ളി​ലും ഇ​വ​ർ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു.