ഫ്രാ​ൻ​സി​സ്ക​ൻ അ​ൽമാ​യ​സ​ഭ റീ​ജൺ സ​മ്മേ​ള​നം
Thursday, December 5, 2019 10:27 PM IST
മേ​ലു​കാ​വു​മ​റ്റം: ഫ്രാ​ൻ​സി​സ്ക​ൻ അ​ല്മാ​യ​സ​ഭ തു​ട​ങ്ങ​നാ​ട് റീ​ജി​യ​ൻ സ​മ്മേ​ള​നം നാളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് മേ​ലു​കാ​വു​മ​റ്റം സെ​ന്‍റ് തോ​മ​സ് പ​ള്ളി ഹാ​ളി​ൽ ന​ട​ത്തും.
റീ​ജൺ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​സ​ഫ് കി​ഴ​ക്കേ​പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ വ​രി​ക്ക​മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ഫാ. ​ആ​ന്‍റ​ണി വെ​ച്ചൂ​ർ ക​പ്പൂ​ച്ചി​ൻ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ മാ​ത്യു, ജോ ​സെ​ബാ​സ്റ്റ്യ​ൻ, ജോ​സ് ചെ​റി​യാ​ൻ, മ​ധു സെ​ബാ​സ്റ്റ്യ​ൻ, വി.​ഐ. ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

മെ​ഡി​ക്ക​ൽ ക്യാ​ന്പ്

ചു​ങ്കം: ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ചു​ങ്കം യൂ​ണി​റ്റി​ന് നേ​തൃ​ത്വ​ത്തി​ൽ കെ ​സി ഡ​ബ്ല്യു​എ, കെ​സി​വൈ​എ​ൽ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫാ​ത്തി​മ ഐ ​കെ​യ​ർ ഹോ​സ്പി​റ്റ​ൽ, ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​ന്പും മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തും.
എ​ട്ടി​ന് രാ​വി​ലെ 8.30 മു​ത​ൽ ഒ​ന്നു വ​രെ ചു​ങ്കം സെ​ന്‍റ് മേ​രി​സ് പാ​രി​ഷ് ഹാ​ളി​​ലാ​ണ് ക്യാ​ന്പ്. ഡോ. ​വി.​ഇ.​ഫി​റോ​സ്ഖാ​ൻ, ഡോ. ​ജോ​സ​ഫ് സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഫോൺ: 9447 828 139.