ഫെ​ബ്രു​വ​രി​യോ​ടെ പാ​ലു​ത്പാ​ദ​ന​ത്തി​ൽ കേ​ര​ളം സ്വ​യം​പ​ര്യാ​പ്ത​ത​യി​ലെ​ത്തും: മ​ന്ത്രി
Thursday, December 5, 2019 10:32 PM IST
അ​ടി​മാ​ലി: അ​ടു​ത്ത ഫെ​ബ്രു​വ​രി​ക്കു മു​ന്പാ​യി പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ സം​സ്ഥാ​നം സ്വ​യം​പ​ര്യാ​പ്ത​ത​യി​ലെ​ത്തു​മെ​ന്ന് ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജു. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ക്ഷീ​ര വി​ക​സ​ന സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കേ​ര​ള​ത്തി​ൽ എ​ട്ടു​ല​ക്ഷം കു​ടും​ബ​ങ്ങ​ൾ ക്ഷീ​ര​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യം ആ​ർ​സി​ഇ​പി ക​രാ​റി​ൽ​നി​ന്നും പി​ൻ​മാ​റി​യ​ത് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യം ഒ​പ്പു​വ​ച്ചി​ട്ടു​ള്ള അ​ന്ത​ർ​ദേ​ശി​യ ക​രാ​റു​ക​ൾ എ​ന്നും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി മാ​ത്ര​മേ ന​ൽ​കി​യി​ട്ടു​ള്ളൂ​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മ്മേ​ള​ന​ത്തി​ൽ വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ​ണി​ക്ക​ൻ​കു​ടി​യി​ൽ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും ജി​ല്ല​യി​ലെ ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്, കേ​ര​ള ഫീ​ഡ്സ്, ഇ​ടു​ക്കി ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക്ഷീ​ര​ക​ർ​ഷ​ക സം​ഗ​മം ന​ട​ന്ന​ത്.
ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​നം, ക്ഷീ​ര ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ, ഡ​യ​റി എ​ക്്സി​ബി​ഷ​ൻ, ശി​ൽ​പ​ശാ​ല​ക​ൾ എ​ന്നി​വ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി. എം​എ​ൽ​എ​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, ഇ.​എ​സ്. ബി​ജി​മോ​ൾ, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​സ്. ശ്രീ​കു​മാ​ർ, മി​ൽ​മ ചെ​യ​ർ​മാ​ൻ ജോ​ണ്‍ തെ​രു​വ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രോ​സ്യ പൗ​ലോ​സ്, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, രാ​ഷ്്‌ട്രീയപാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.