ബാ​ങ്കിം​ഗ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Saturday, December 7, 2019 11:01 PM IST
തൊ​ടു​പു​ഴ: അ​ൽ-​അ​സ്ഹ​ർ ബി.​എ​ഡ് കോ​ള​ജി​ൽ സോ​ഷ്യോ കൊ​മേ​ഴ്സ് ക്ല​ബ് കൊ​മേ​ഴ്സി​യോ​യു​ടെ ഉ​ദ്ഘാ​ട​ന​വും തൊ​ടു​പു​ഴ ക​ന​റാ സാ​ന്പ​ത്തി​ക സാ​ക്ഷ​ര​താ സെ​ന്‍റ​ർ അ​മൂ​ല്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ങ്കിം​ഗ് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും ന​ട​ത്തി. കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ സി. ​ജ​ബി​മോ​ൾ മെ​തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ന​റാ സാ​ന്പ​ത്തി​ക സാ​ക്ഷ​ര​താ സെ​ന്‍റ​ർ കൗ​ണ്‍​സി​ല​ർ ടി.​എ​സ് സു​ധാ​ക​ര​ൻ​പി​ള്ള ഉ​ൽ​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ടൈ​റ്റ​സ് മാ​ത്യു, സെ​ബി സാം, ​അ​ക്ഷ​യ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​എ​സ്. സു​ധാ​ക​ര​ൻ​പി​ള്ള ബാ​ങ്കിം​ഗ് രം​ഗ​ത്തെ വി​വി​ധ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ക്ലാ​സ് ന​യി​ച്ചു.