വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍റെ സാ​മൂ​ഹ്യദ​ർ​ശ​നം മ​ഹ​ത്ത​രം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
Sunday, December 8, 2019 10:51 PM IST
തൊ​ടു​പു​ഴ:​ വി​ശു​ദ്ധ ചാ​വ​റ കു​ര്യ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ൻ ജീ​വി​ച്ച​ത് സ​മൂ​ഹ​ത്തി​നും കു​ടും​ബ​ങ്ങ​ൾ​ക്കും​വേ​ണ്ടി​യാ​ണെ​ന്ന് കോ​ത​മം​ഗ​ലം രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. ഉ​പാ​സ​ന സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ചാ​വ​റ സ്മൃ​തി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചാ​വ​റ​യ​ച്ച​ന്‍റെ കു​ടും​ബ​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​ണ്. ജീ​വി​ത വി​ശു​ദ്ധി​യും സ​ന്തോ​ഷ​വും കു​ടും​ബ​ങ്ങ​ളി​ൽ എ​ന്നും നി​ഴ​ലി​ച്ചു​കാ​ണാ​ൻ ചാ​വ​റ​യ​ച്ച​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യും ഇ​തി​നു​വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യി​രു​ന്ന​തെ​ന്നും ബി​ഷ​പ് കൂ​ട്ടി​ച്ചേർ​ത്തു. മൂ​വാ​റ്റു​പു​ഴ കാ​ർ​മ​ൽ പ്രൊ​വി​ൻ​ഷാ​ൽ ഫാ.​ പോ​ൾ പാ​റ​ക്കാ​ട്ടേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ ഡോ.​കു​ര്യാ​സ് കു​ന്പ​ള​ക്കു​ഴി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ടൗ​ണ്‍ പ​ള്ളി വി​കാ​രി റ​വ.​ഡോ.​ജി​യോ ത​ടി​ക്കാ​ട്ട്, സി​എം​സി കോ​ത​മം​ഗ​ലം പാ​വ​നാ​ത്മ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ന​വ്യ​മ​രി​യ, ഫാ.​ജ​യിം​സ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ സി​എം​ഐ (ചാ​വ​റ സെ​ൻ​ട്ര​ൽ സെ​ക്ര​ട്ടേറി​യ​റ്റ്) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​പാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ന്‍റോ കോലത്തുപടവിൽ സ്വാ​ഗ​ത​വും ക​ണ്‍​വീ​ന​ർ ജോ​ഷി വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ഫാ.​ജി​ജോ തു​രു​ത്തി​ക്ക​ര ക്വി​സ് ന​യി​ച്ചു.