ജി​ല്ലാ കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു
Monday, December 9, 2019 10:30 PM IST
തൊ​ടു​പ​ഴ: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ വ​കു​പ്പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു.
ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാ- കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ അ​ഴു​ത ബ്ലോ​ക്ക് ഒ​ന്നാം​സ്ഥാ​ന​വും തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
അ​ത് ല​റ്റി​ക് ഇ​ന​ങ്ങ​ളി​ൽ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചാ​ന്പ്യ​ൻ​മാ​രാ​യി. വോ​ളി​ബോ​ൾ മ​ത്സ​ര​ത്തി​ൽ ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നെ പ്ര​തി​നി​ധീ​ക​രി​ച്ച കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ജേ​താ​ക്ക​ളാ​യി.
ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ൽ അ​ഭി​മാ​ന നേ​ട്ട​വു​മാ​യി തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ളോ​ടെ ക​ലാ​തി​ല​ക പ​ട്ട​വും ക​ലാ പ്ര​തി​ഭ പു​ര​സ്കാ​ര​വും തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ സ്വ​ന്ത​മാ​ക്കി. ഒ​ഡീ​സി, നാ​ടോ​ടി​നൃ​ത്തം, മോ​ണോ​ആ​ക്ട്, ക​ഥാ പ്ര​സം​ഗം, നാ​ട​കം എ​ന്നീ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചാ​ണ് നീ​നു പി. ​ജെ​യിം​സ് ക​ലാ​തി​ല​ക​പ​ട്ടം നേ​ടി​യ​ത്. ക​ഥാ ര​ച​ന, ക​വി​താ ര​ച​ന, കാ​ർ​ട്ടൂ​ണ്‍, ക്ലേ ​മോ​ഡ​ലിം​ഗ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചാ​ണ് പി.​കെ. അ​നൂ​പ് കു​മാ​ർ ക​ലാ​പ്ര​തി​ഭ പു​ര​സ്ക്കാ​രം നേ​ടി​യ​ത്. ജില്ലാ പഞ്ചായത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് മെം​ബ​ർ സ​ന്തോ​ഷ് കാ​ല മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മ​നോ​ജ് കു​മാ​ർ, സി.​വി. സു​നി​ത, ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​എ​സ്. ബി​ന്ദു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​കെ. റ​ഷീ​ദ്, ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബീ​ന ബി​ജു, തോ​മ​സു​കു​ട്ടി കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ക​ലാ​മ​ത്സ​ര​ങ്ങ​ൾ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.