ക​ർ​ഷ​ക പ്ര​ക്ഷോ​ഭ മ​ഹാ​സം​ഗ​മം; ഒ​പ്പു​ശേ​ഖ​ര​ണം ആരംഭിച്ചു
Monday, December 9, 2019 10:31 PM IST
പാ​ലാ: പാ​ലാ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 14 ന് 2.30 ​നു പാ​ലാ​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭ മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കു​ന്ന ഭീ​മ​ഹ​ർ​ജി​യു​ടെ ഒ​പ്പു​ശേ​ഖ​ര​ണം ആരംഭിച്ചു.
ഇ​ട​വ​ക​ വി​കാ​രിമാർ, എ​കെ​സി​സി, ഡി​സി​എം​എ​സ്, പി​എ​സ്ഡ​ബ്ല്യു​എ​സ്, മാ​തൃ​വേ​ദി, പി​തൃ​വേ​ദി, എ​സ്എം​വൈ​എം, ഇ​ൻ​ഫാം, കു​ടും​ബ​കൂ​ട്ടാ​യ്മ, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്, കർഷ​ക​ദ​ള​ങ്ങ​ൾ, എ​സ്എ​ച്ച് ഗ്രൂ​പ്പു​ക​ൾ, സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈറി, കാ​ർ​ഷി​ക ബാ​ങ്ക്, മി​ഷ​ൻ​ലീ​ഗ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും കൈ​ക്കാ​ര​ന്മാ​ർ, യോ​ഗ​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കും. പ്ര​തി​നി​ധി​ക​ൾ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തും.
പ്ര​ക്ഷോ​ഭ മ​ഹാ​സം​ഗ​മ​ദി​നം 170 ഇ​ട​വ​ക​ക​ളി​ൽ​നി​ന്നും പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന ക​ർ​ഷ​ക​ർ അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ളി​ൽ - കി​ഴ​ത​ടി​യൂ​ർ ജം​ഗ്ഷ​ൻ, ളാ​ലം പാ​ലം ജം​ഗ്ഷ​ൻ, മാ​ർ​ക്ക​റ്റ് റോ​ഡ് ജം​ഗ്ഷ​ൻ, പാ​ലാ ക​ത്തീ​ഡ്ര​ൽ പ​ള്ളി മൈ​താ​നി, കൊ​ട്ടാ​ര​മ​റ്റം ജം​ഗ്ഷ​ൻ - എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ണി​നി​ര​ക്കും.
അ​വി​ടെ പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി നി​ര​യാ​യി കു​രി​ശു​പ​ള്ളി ജം​ഗ്ഷ​നി​ൽ എ​ത്തി​യ​ശേ​ഷം 3.30 ഓ​ടെ സ​മ്മേ​ള​നം ന​ട​ക്കും. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റബി​ഷ​പ്സ് ഹൗ​സി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ​മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, മോ​ണ്‍. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ, മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ​റ​ന്പി​ൽ, മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത്, ഫാ. ​ജോ​സ് നെ​ല്ലി​ക്ക​ത്തെ​രു​വി​ൽ, ഫാ. ​ജോ​സ് ത​റ​പ്പേ​ൽ, ഫാ. ​മാ​ത്യു പു​ല്ലു​കാ​ലാ​യി​ൽ, ഫാ. ​ജോ​യ​ൽ പ​ണ്ടാ​ര​പ​റ​ന്പി​ൽ, ഫാ. ​സി​റി​ൾ ത​യ്യി​ൽ, ഫാ. ​തോ​മ​സ് ഓ​ലാ​യ​ത്തി​ൽ, തോ​മ​സ് ആ​ന്‍റ​ണി, ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ൽ, ദേ​വ​സ്യാ​ച്ച​ൻ പു​ളി​ക്ക​ൻ, സെ​ബാ​സ്റ്റ്യ​ൻ തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.