മ​ക​ന്‍റെ ആ​ക്ര​മ​ണം: പി​താ​വ് മ​രി​ച്ച കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
Tuesday, December 10, 2019 10:58 PM IST
തൊ​ടു​പു​ഴ: മ​ക​ന്‍റെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ പി​താ​വ് മ​രി​ച്ചെ​ന്ന കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ തൊ​ടു​പു​ഴ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ അ​നു​മ​തി.

മു​ട്ടം തു​ട​ങ്ങ​നാ​ട് ന​റ​ത്ത​റ​യി​ൽ ഗോ​പി​നാ​ഥ​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ചാ​ണ് തു​ട​ര​ന്വേ​ഷ​ണം. സം​ഭ​വ​ത്തി​ൽ ഗോ​പി​നാ​ഥ​ന്‍റെ മ​ക​ൻ ഷ​ജി​നെ പ്ര​തി​യാ​ക്കി കാ​ഞ്ഞാ​ർ പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. തൊ​ടു​പു​ഴ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ കേ​സ് വി​ചാ​ര​ണ ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ കാ​ഞ്ഞാ​ർ സി​ഐ​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ചി​ല അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു.

കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ വൈ​ദ്യ​പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ളും സാ​ക്ഷി​മൊ​ഴി​ക​ളും ചേ​ർ​ക്കാ​തെ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി. ​സു​നി​ൽ​ദ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മു​ട്ടം എ​സ് ഐ ​ബൈ​ജു പി.​ബാ​ബു ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. 2016 ഏ​പ്രി​ൽ ഏ​ഴി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഗോ​പി​നാ​ഥ​നു​മാ​യി വ​ഴ​ക്കി​ട്ട് ഭാ​ര്യ​യും മ​ക്ക​ളും നീ​ലൂ​രി​ൽ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ങ്ങ​നാ​ട്ടി​ലെ വീ​ട് ശോ​ച്യാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ സ​മീ​പ​ത്തെ ഷെ​ഡി​ലാ​ണ് ഗോ​പി​നാ​ഥ​ൻ താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ ദി​വ​സം വൈ​കു​ന്നേ​രം പ​ശു​വി​ന് പു​ല്ല് കൊ​ടു​ക്കാ​ൻ ഇ​വി​ടെ​യെ​ത്തി​യ ഭാ​ര്യ​യും ഗോ​പി​നാ​ഥ​നു​മാ​യി ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന​തി​നെ ചൊ​ല്ലി വ​ഴ​ക്കു​ണ്ടാ​യി. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ മ​ക​ൻ ഷ​ജി​ൻ രാ​ത്രി എ​ട്ടോ​ടെ ഇ​വി​ടെ​യെ​ത്തി ക​ട്ടി​ലി​ൽ ഇ​രു​ന്ന ഗോ​പി​നാ​ഥ​നെ മ​ർ​ദി​ച്ച് വ​ലി​ച്ച് താ​ഴെ​യി​ട്ട് നെ​ഞ്ചി​ന് ച​വി​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. അ​വ​ശ​നാ​യ ഗോ​പി​നാ​ഥ​നെ നാ​ട്ടു​കാ​ർ പി​റ്റേ​ന്ന് ആ​ശു​പ​ത്രി​യി​ലാ​ക്കി. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണ​മെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്.