തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്വ​പ്നസാ​ഫ​ല്യം! കു​റ്റി​യാ​ർ​വാ​ലി ഭൂ​മി വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, December 10, 2019 11:01 PM IST
ഇ​ടു​ക്കി: സ്വ​ന്ത​മാ​യി ഭൂ​മി​യെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ദേ​വി​കു​ള​ത്തെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ഭൂ​മി വി​ത​ര​ണം ജ​നു​വ​രി​യോ​ടെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ.

കു​റ്റി​യാ​ർ​വാ​ലി​യി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ആ​ദ്യ ഘ​ട്ട ഭൂ​മി വി​ത​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭൂ​മി​വി​ത​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യ്ക്ക് 500 പേ​ർ​ക്ക് പ​തി​ച്ചു ന​ൽ​കി​യ ഭൂ​മി​യു​ടെ പ​ട്ട​യം വി​ത​ര​ണം ചെ​യ്തു.

2300 പേ​രി​ൽ ബാ​ക്കി​യു​ള്ള 1800 പേ​ർ​ക്ക് നാ​ലു​ഘ​ട്ട​ങ്ങ​ളി​ലാ​യി ജ​നു​വ​രി 31 മു​ൻ​പ് ഭൂ​മി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മ​ന്ത്രി തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഉ​റ​പ്പ് ന​ൽ​കി. കു​റ്റി​യാ​ർ​വാ​ലി​യി​ൽ സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യ ഭൂ​മി​യി​ൽ അ​ഞ്ചു സെ​ന്‍റ് സ്ഥ​ല​വും പ​ട്ട​യ​വും ഭൂ​മി​യു​ടെ സ്കെ​ച്ചു​മാ​ണ് ഓ​രോ തൊ​ഴി​ലാ​ളി​ക്കും വി​ത​ര​ണം ചെ​യ്ത​ത്.

മ​ന്ത്രി എം.​എം. മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ.​കെ. മ​ണി, സി.​എ കു​ര്യ​ൻ, ദേ​വി​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സു​രേ​ഷ് കു​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ആ​ന്‍റ​ണി സ്ക​റി​യ, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ എ​സ്.​പ്രേം കൃ​ഷ്ണ​ൻ, ആ​ർ​ഡി​ഒ അ​തു​ൽ സ്വാ​മി​നാ​ഥ്, ദേ​വി​കു​ളം താ​ലൂ​ക്ക് ഓ​ഫീ​സ​ർ ജി​ജി എം.​കു​ന്ന​പ്പി​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.