ക​ണ്ടാ​ൽ കു​ഞ്ഞ​ൻ; കാ​ര്യ​ത്തി​ൽ കേ​മ​ൻ
Wednesday, December 11, 2019 10:42 PM IST
ക​ട്ട​പ്പ​ന: ക​ണ്ടാ​ൽ കു​ഞ്ഞ​നാ​ണെ​ങ്കി​ലും കാ​ര്യ​ത്തി​ൽ ആ​ളു കേ​മ​നാ​ണ്. ക​യ​റ്റ​വും ഇ​റ​ക്ക​വും ഇ​വ​ന് പ്ര​ശ്ന​മ​ല്ല. ക​ട്ട​പ്പ​ന കാ​ത​ക​പ്പ​ള്ളി​യി​ൽ അ​നീ​ഷ് ഓ​മ​ന​കു​ട്ട​ന്‍റെ ജീ​പ്പ് ക​ണ്ടാ​ൽ ആ​രും നോ​ക്കി​നി​ന്നു​പോ​കും. സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ഇ​ല​ക്ട്രി​ക്ക​ൽ ജീ​പ്പി​ന് ഒ​ർ​ജി​ന​ൽ ജീ​പ്പി​ന്‍റെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്.
ക​ട്ട​പ്പ​ന ജം​ഗ്ഷ​നി​ൽ എ​ക്സ​ല​ന്‍റ് ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക് ഷോ​പ്പി​ൽ ജോ​ലി​ക്കാ​ര​നാ​യ അ​ഭി​ലാ​ഷ് എ​ട്ടു​മാ​സ​കൊ​ണ്ടാ​ണ് കു​ഞ്ഞ​ൻ ജീ​പ്പ് ഉ​ണ്ടാ​ക്കി​യ​ത്. വൈ​ദ്യു​തി​യി​ൽ ച​ർ​ജു​ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​പ്പി​ൽ ര​ണ്ടു​പേ​ർ​ക്ക് യാ​ത്ര​ചെ​യ്യാം. ഒ​രു​മ​ണി​ക്കൂ​ർ ചാ​ർ​ജു​ചെ​യ്താ​ൽ ര​ണ്ടു​മ​ണി​ക്കൂ​ർ യാ​ത്ര​ചെ​യ്യാം.
അ​ഭി​ലാ​ഷി​ന്‍റെ പി​താ​വ് ഓ​മ​ന​ക്കു​ട്ട​ൻ ക​ട്ട​പ്പ​ന​യി​ൽ ജീ​പ്പി​ന്‍റെ ബോ​ഡി നി​ർ​മി​ക്കു​ന്ന വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ചെ​റു​പ്പം​മു​ത​ൽ ഇ​ത് ക​ണ്ടു​വ​ള​ർ​ന്ന​താ​ണ് അ​ഭി​ലാ​ഷി​ന് ജീ​പ്പി​നോ​ട് അ​മി​ത​മാ​യ ക​ന്പം തോ​ന്നാ​ൻ കാ​ര​ണം.
ജോ​ലി​ക്കി​ട​യി​ൽ കി​ട്ടു​ന്ന ഇ​ട​വേ​ള​ക​ളി​ലാ​യി​രു​ന്നു അ​ഭി​ലാ​ഷി​ന്‍റെ ജീ​പ്പു നി​ർ​മാ​ണം. 80,000 രൂ​പ​യോ​ളം ചെ​ല​വു​വ​ന്നു. ഭാ​ര്യ അ​നീ​ഷ​യും സു​ഹൃ​ത്തു​ക്ക​ളും എ​ല്ലാ​വി​ധ പി​ൻ​തു​ണ​യും ന​ൽ​കി​യെ​ന്നും അ​ഭി​ലാ​ഷ് പ​റ​ഞ്ഞു.അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മി​ല്ലാ​ത്ത ഇ​ല​ക്ട്രി​ക്ക​ൽ ജീ​പ്പ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ഭി​ലാ​ഷ്.