നെ​ൽ​കൃ​ഷി ധ​ന​സ​ഹാ​യം ​വി​ത​ര​ണം ചെ​യ്തു
Wednesday, December 11, 2019 10:47 PM IST
ആ​ല​ക്കോ​ട്: ഇ​ള​ദേ​ശം ബ്ലോ​ക്കി​ലെ നെ​ൽ​കൃ​ഷി കൂ​ലി​ച്ചെ​ല​വ് വി​ത​ര​ണ പ​ദ്ധ​തി വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴ് ല​ക്ഷം രൂ​പ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ഞ്ചി​രി​യി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ർ​ട്ടി​ൽ മാ​ത്യു നി​ർ​വ​ഹി​ച്ചു. ആ​ല​ക്കോ​ട്, ക​രി​മ​ണ്ണൂ​ർ, കോ​ടി​ക്കു​ളം,വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 200ഓ​ളം നെ​ൽ ക​ർ​ഷ​ക​ർ​ക്കാ​ണ് പ​ദ്ധ​തി സ​ഹാ​യം ല​ഭി​ക്കു​ന്ന​ത്. ഒ​രു ഹെ​ക്ട​റി​ന് 8500 രൂ​പ കൂ​ലി​ച്ചെ​ല​വാ​ണ് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന​ത്. വെ​ള്ളി​യാ​മ​റ്റം, ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തു പ​ദ്ധ​തി വി​ഹി​ത​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​കു​ക. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മി അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി കാ​വാ​ലം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൃ​ഷി അ​സി.​ഡ​യ​റ​ക്ട​ർ ഡീ​ന അ​ബ്ര​ഹാം പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡാ​ലി ഫ്രാ​ൻ​സി​സ്, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ എം.​മോ​നി​ച്ച​ൻ, ബി​ന്ദു പ്ര​സ​ന്ന​ൻ, രാ​ജീ​വ് ഭാ​സ്ക​ര​ൻ ,സു​ജ ഷാ​ജി ,പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ജെ​യ്മോ​ൻ അ​ബ്ര​ഹാം, റെ​ജി സേ​വി, കൃ​ഷി ഓ​ഫീ​സ​ർ ജീ​സ് ലൂ​ക്കോ​സ്, അ​ഞ്ചി​രി പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ ക​ള​രി​ക്ക​ത്തൊ​ട്ടി​യി​ൽ, സെ​ക്ര​ട്ട​റി മാ​ത്യു വ​ള്ളോ​പ്പി​ള​ളി​ൽ, കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ സി.​ടി രാ​ജി, സു​മ​യ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നെ​ൽ​ക​ർ​ഷ​ക​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ തൃ​പ്പൂ​ണി​ത്തു​റ കൃ​ഷി ഓ​ഫീ​സ​ർ ബി​ജു പി.​ ലൂ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.