പീ​രു​മേ​ട് ടീ​ക​ന്പ​നി പൂ​ട്ടി​യി​ട്ട് ഇ​ന്ന് 20 വ​ർ​ഷം
Thursday, December 12, 2019 10:36 PM IST
ഉപ്പുതറ: നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി കു​ടം​ബ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി പീ​രു​മേ​ട് ടീ​ക​ന്പ​നി പൂ​ട്ടി​യി​ട്ട് ഇ​ന്ന് ഇ​രു​പ​ത് വ​ർ​ഷം. 2000 ഡി​സം​ബ​ർ 13-നാ​യി​രു​ന്നു ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ലെ പീ​രു​മേ​ട് ടീ ​ക​ന്പ​നി ഉ​ട​മ ഉ​പേ​ക്ഷി​ച്ച​ത്. ഇ​തു​മൂ​ലം 2600 സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളും 1500-ഓ​ളം താ​ല്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളും വ​ഴി​യാ​ധാ​ര​മാ​യി. ര​ണ്ടു ഡി​വി​ഷ​നു​ക​ളി​ലാ​യി ഉ​ണ്ടാ​യി​രു​ന്ന ചീ​ന്ത​ലാ​ർ, ലോ​ണ്‍​ട്രി എ​ന്നി​വ​ട​ങ്ങ​ളി​ലെ ഫാ​ക്ട​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും അ​ന്ന് നി​ല​ച്ചു.

തോ​ട്ടം പൂ​ട്ടി​യ​തോ​ടെ തൊ​ഴി​ലാ​ളി കു​ടു​ം0ബ​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് തു​ട​ക്കം​കു​റി​ച്ചു. തൊ​ഴി​ൽ​ര​ഹി​ത​രാ​യ ഇ​വ​ർ നി​ത്യ​ചെ​ല​വ് ന​ട​ത്തു​വാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​യി. ഇ​തി​നു​പു​റ​മേ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, വി​വാ​ഹം, കു​ടു​ബാം​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ എ​ന്നി​വ​യ്ക്കും മ​റ്റും പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ വ​ല​ഞ്ഞു. കു​ട്ടി​ക​ളി​ൽ പ​ല​രും വി​ദ്യാ​ഭ്യാ​സം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. തൊ​ഴി​ലാ​ളി​ക​ളി​ൽ പ​ല​രും മാ​ര​ക രോ​ഗി​ക​ളാ​യി.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​മൂ​ലം തൊ​ഴി​ലാ​ളി​ക​ൾ ഏ​റെ ബു​ദ്ധി​മു​ട്ടി. ര​ണ്ടു മു​റി​ക​ൾ മാ​ത്ര​മു​ള്ള ല​യ​ങ്ങ​ളെ​ല്ലാം ജി​ർ​ണാ​വ​സ്ഥ​യി​ലാ​യ​തി​നൊ​പ്പം കു​ടി​വെ​ള്ള വി​ത​ര​ണ​വും നി​ല​ച്ചു.

ക​ന്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യി. റോ​ഡു​ക​ൾ മി​ക്ക​തും ത​ക​ർ​ന്ന​തി​നാ​ൽ ഗ​താ​ഗ​തം ഏ​റെ ദു​ഷ്ക​ര​മാ​യി. ശ​ന്പ​ള കു​ടി​ശി​ക​യി​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ളാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കാ​നു​ള്ള​ത്. ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ ഗ്രാ​റ്റു​വി​റ്റി മാ​ത്രം 1236 പേ​ർ​ക്ക് ല​ഭി​ക്കാ​നു​ണ്ട്. നി​ല​വി​ൽ തോ​ട്ട​ത്തി​ലെ കൊ​ളു​ന്ത് നു​ള്ളി​വി​റ്റാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ജീ​വി​ക്കു​ന്ന​ത്.

2014 സെ​പ്റ്റം​ബ​ർ 24-ന് ​പാ​ട്ട​ക്ക​രാ​ർ പ്ര​കാ​രം പാ​ട്ട​ക്കാ​ര​ൻ കൊ​ളു​ന്ത് തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് എ​ടു​പ്പി​ച്ചെ​ങ്കി​ലും 2017 ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചു. ഈ​യി​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ളാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പാ​ട്ട​ക്കാ​ര​ൻ ന​ൽ​കാ​നു​ള്ള​ത്. നി​ല​വി​ൽ ര​ണ്ടു ഫാ​ക്ട​റി​ക​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

മാ​റി​വ​ന്ന സ​ർ​ക്കാ​രു​ക​ൾ തോ​ട്ടം തു​റ​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച് പ​ല​വ​ട്ടം ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം​ക​ണ്ടി​ല്ല. തേ​യി​ല പ്ര​തി​സ​ന്ധി​യേ​ത്തു​ട​ർ​ന്നാ​ണ് തോ​ട്ടം പൂ​ട്ടി​യ​തെ​ന്നാ​ണ് ഉ​ട​മ​ക​ളു​ടെ വാ​ദ​മെ​ങ്കി​ലും മാ​നേ​ജ്മെ​ന്‍റി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് പൂ​ട്ട​ലി​ന് കാ​ര​ണ​മെ​ന്നാ​ണ് യൂ​ണി​യ​നു​ക​ൾ പ​റ​യു​ന്ന​ത്.ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും തോ​ട്ടം തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ.