ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഉ​ണ​ക്ക ഏ​ല​ക്ക പി​ടി​കൂ​ടി
Thursday, December 12, 2019 10:38 PM IST
നെ​ടു​ങ്ക​ണ്ടം: നി​കു​തി​വെ​ട്ടി​ച്ച് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 728 കി​ലോ​ഗ്രാം ഉ​ണ​ക്ക ഏ​ല​ക്ക ക​ന്പം​മെ​ട്ടി​ൽ നി​കു​തി വ​കു​പ്പ് ഇ​ന്‍റ​ലി​ജ​ൻ​സ് സ്ക്വാ​ഡ് പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.

ക​ന്പം​മെ​ട്ടു​വ​ഴി ഏ​ല​ക്കാ ക​ട​ത്തു​ന്നെ​ന്ന്് പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചൊ​ക്കു​പോ​സ്റ്റി​ലെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ചെ​ക്കു​പോ​സ്റ്റ് ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഏ​ല​ക്ക പി​ടി​കൂ​ടി​യ​ത്.

തൂ​ക്കു​പാ​ലം ചോ​റ്റു​പാ​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് കു​ഞ്ഞ് എ​ന്നാ​യ​ളു​ടെ ജീ​പ്പി​ലാ​ണ് ഏ​ല​ക്ക ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഇ​യാ​ൾ ത​ന്നെ​യാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. ഏ​ല​ക്കാ ക​ന്പ​ത്ത് എ​ത്തി​ച്ച​ശേ​ഷം ബോ​ഡി​യി​ലേ​ക്ക് ക​ട​ത്താ​നാ​യി​രു​ന്നു നീ​ക്ക​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.ഏ​ല​ക്കാ​യും വാ​ഹ​ന​വും ഡ്രൈ​വ​റേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ നി​കു​തി​യും പി​ഴ​യു​മാ​യി 1.73 ല​ക്ഷം രൂ​പ ഉ​ട​മ​സ്ഥ​രി​ൽ​നി​ന്ന് ഈ​ടാ​ക്കി.

നെ​ടു​ങ്ക​ണ്ടം ജി​എ​സ്ടി ഓ​ഫീ​സി​ലെ നാ​ലാം​ന​ന്പ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് സ്ക്വാ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​കെ. ജി​ജി​മോ​ൻ, ബെ​ൻ​സ​ണ്‍ തോ​മ​സ്, കെ.​എ​ൻ. ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ള്ള​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.