പ​ന്നി​ഫാ​മി​നെ​തി​രേ പ​രാ​തി
Friday, December 13, 2019 10:28 PM IST
രാജാക്കാട്: വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന്നി​ഫാ​മി​ൽ​നി​ന്നു​മു​ള്ള ദു​ർ​ഗ​ന്ധം ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​ന്ന​താ​യി പ​രാ​തി. എ​ൻ​ആ​ർ സി​റ്റി​ക്കു സ​മീ​പ​മു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഫാ​മി​ൽ​നി​ന്നു​മാ​ണ് ദു​ർ​ഗ​ന്ധം ഉ​യ​രു​ന്ന​ത്.

മ​ലി​ന​ജ​ലം ഒ​ഴു​കി​പ്പോകു​ന്ന​തി​നും മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നും സം​വി​ധാ​ന​മി​ല്ലാ​തെ​യാ​ണ് ഫാം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ഫാ​മി​ൽ​നി​ന്നു​ള്ള ദു​ർ​ഗ​ന്ധം​മൂ​ലം സ​മീ​പ​വാ​സി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു​പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും നി​ര​വ​ധി ത​വ​ണ ഫാ​മു​ട​മ​യോ​ട് നാ​ട്ടു​കാ​ർ നേ​രി​ട്ട് പ​രാ​തി പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​തെ​വ​ന്ന​തോ​ടെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​നു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നെ​ന്നും പ​റ​യു​ന്നു.

ഫാ​മി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​മൊ​ഴു​കി നാ​ട്ടു​കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന അ​ഞ്ചോ​ളം കി​ണ​റു​ക​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​കു​ക​യാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.