കാ​ഴ്ച ഫി​ലിം ഫെ​സ്റ്റി​ൽ ജൂ​റി​യാ​യി അ​ടി​മാ​ലി​യു​ടെ മൈ​ഥി​ലി​യും
Friday, December 13, 2019 10:31 PM IST
അടിമാലി: കാ​ഴ്ച ഇ​ൻ​ഡി ഫെ​സ്റ്റ് 2019-ൽ ​ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ജൂ​റി അം​ഗ​മാ​യി അ​ടി​മാ​ലി സ്വ​ദേ​ശി​നി മൈ​ഥി​ലി സാ​യ് മീ​ര റെ​ജി. അ​ടി​മാ​ലി സാ​യി​ബോ​ധി വീ​ട്ടി​ൽ റെ​ജി ശ​ങ്ക​റി​ന്‍റേയും അ​രു​ന്ധ​തി മ​ധു​മേ​ഖ​യു​ടേ​യും മൂ​ത്ത​മ​ക​ളാ​ണ് മൈ​ഥി​ലി. തി​രു​വ​ന​ന്ത​പു​രം അം​ബേദ്കർ വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​ണി​പ്പോ​ൾ മൈ​ഥി​ലി.
പ​ത്താം​ത​രം വ​രെ അ​ടി​മാ​ലി സ​ർ​ക്കാ​ർ ഹൈ​സ്ക്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന മൈ​ഥി​ലി ഒ​രു​വ​ർ​ഷം മു​ന്പാ​ണ് വി​ദ്യാ​നി​കേ​ത​നി​ൽ എ​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ൾ പ​ക​ർ​ന്നു​ന​ൽ​കി​യ ലോ​ക ക്ലാ​സി​ക് സി​നി​മ​ക​ളു​ടെ കാ​ഴ്ചാ​നു​ഭ​വ​മാ​ണ് മൈ​ഥി​ലി​യെ കാ​ഴ്ച ഫി​ലിം ഫെ​സ്റ്റി​ന്‍റെ ജൂ​റി പാ​ന​ലി​ൽ കൊ​ണ്ടെ​ത്തി​ച്ച​ത്. ആ​കെ​യു​ണ്ടാ​യി​രു​ന്ന നാ​ല് ജൂ​റി അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു മൈ​ഥി​ലി. മേ​ള​യി​ൽ മി​ക​ച്ച ച​ല​ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത ബം​ഗാ​ളി ചി​ത്രം പ​രി​യാ​ഹി​നു​ള്ള പു​ര​സ്കാ​രം ന​ൽ​കാ​നും മൈ​ഥി​ലി​ക്ക് അ​വ​സ​രം ല​ഭി​ച്ചു.
മ​ക​ൾ​ക്ക് ല​ഭി​ച്ച അ​പ്ര​തീ​ക്ഷി​ത നേ​ട്ട​ത്തി​ൽ പി​താ​വ് റെ​ജി സ​ന്തോ​ഷം പ​ങ്കു​വ​ച്ചു. ക്ലാ​സി​ക് സി​നി​മ​ക​ളോ​ടും സ​മാ​ന്ത​ര സി​നി​മ​ക​ളോ​ടും മൈ​ഥി​ലി​ക്കു​ള്ള താ​ല്പ​ര്യ​മാ​ണ് ജൂ​റി​പാ​ന​ലി​ൽ എ​ത്തി​ച്ച​തെ​ന്നും സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ ഡോ. ​വി.​ആ​ർ. രാ​ജി, സീ​ന, സി​ജീ​ഷ്, നി​ഷ തു​ട​ങ്ങി​യ​വ​ർ മൈ​ഥി​ലി​ക്ക് ന​ൽ​കു​ന്ന പി​ന്തു​ണ വ​ള​രെ വ​ലു​താ​ണെ​ന്നും മാ​താ​വ് അ​ര​ന്ധ​തി പ​റ​ഞ്ഞു.
സാ​ഹി​ത്യ​ത്തോ​ടും സി​നി​മ​യോ​ടും താ​ൽ​പ​ര്യ​മു​ള്ള കു​ടും​ബ​പാ​ര​ന്പ​ര്യ​മാ​ണ് മൈ​ഥി​ലി​യെ സി​നി​മ​യു​ടെ വ​ഴി​യി​ലെ​ത്തി​ച്ച​ത്. ത​മി​ഴ് സം​വി​ധാ​യ​ക​ൻ പാ ​ര​ഞ്ജി​ത്തി​ന്‍റെ​യും ശി​ൽ​പി​ത ബ​ർ​ധൂ​രി​യെ​ന്ന ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​യു​ടേ​യും ശി​ൽ​പ​ശാ​ല​ക​ളാ​ണ് മൈ​ഥി​ലി​ക്ക് സി​നി​മ​യു​ടെ ബാ​ല​പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കി​യ​ത്. നെ​ടു​മ​ങ്ങാ​ട്ട് അ​ര​ങ്ങേ​റി​യ തെ​രു​വു​നാ​ട​ക​ത്തി​ലും നാ​ട​കി​ന്‍റെ ജി​ല്ലാ​ത​ല നാ​ട​ക ക്യാ​ന്പി​ലും മൈ​ഥി​ലി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.
തു​ട​ർ​ന്ന് ച​ല​ച്ചി​ത്ര - നാ​ട​ക പ്ര​വ​ർ​ത്ത​ക​നാ​യ ഡോ. ​ബാ​ല​ച​ന്ദ്ര​ൻ ഉ​ൾ​പ്പെട്ട കാ​ഴ്ച ച​ല​ചി​ത്ര​മേ​ള സം​ഘാ​ട​ക​ർ സ്കൂ​ളി​ലെ​ത്തി മൈ​ഥി​ലി​യെ ജൂ​റി പാ​ന​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു. കി​ഫി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച 12 സി​നി​മ​ക​ളു​ടെ അ​ന്തി​മ വി​ധി​യെ​ഴു​ത​പ്പെ​ട്ട​ത് മൈ​ഥി​ലി​യു​ടെ വി​ല​യി​രു​ത്ത​ൽ​കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു. മ​യൂ​രി മേ​ഘ​ച​ന്ദ​ന, മ​ധു​രി​മ സൂ​ര്യ വി​സ്മ​യ, മി​ലൗ​ണ്‍ സം​ഘ​മി​ത്ര എ​ന്നി​വ​രാ​ണ് മൈ​ഥി​ലി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ.