ഉ​ടു​ന്പ​ന്നൂ​ർ -പാ​റ​മ​ട റോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്തണം
Friday, December 13, 2019 10:34 PM IST
ഉ​ടു​ന്പ​ന്നൂ​ർ: ഉ​പ്പു​കു​ന്ന് വ​ഴി​യു​ള്ള ഉ​ടു​ന്പ​ന്നൂ​ർ -പാ​റ​മ​ട റോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്തു​ക, ജ​ല​നി​ധി കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​യോ​ജ​ന​പ്ര​ദ​മാ​ക്കു​ക, നി​ർ​ത്ത​ലാ​ക്കി​യ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഉ​പ്പു​കു​ന്നി​ൽ ചേ​ർ​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും പു​ല​ർ​ത്തു​ന്ന നി​ഷ്ക്രി​യ മ​നോ​ഭാ​വം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​നേ​തൃ​ത്വം ന​ൽ​കും. പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി അ​ക്കാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​റ​യ്ക്ക​ൽ, സാ​ൻ​സ​ൻ ആ​ക്ക​ക്കാ​ട,് സാ​ജു കൈ​ത​വേ​ലി​ൽ, ജോ​ണി ചെ​മ്മ​ര​പ്പ​ള്ളി​ൽ, ഷി​ജു തെ​ക്കേ​ൽ, രാ​ജി​ൻ ര​വീ​ന്ദ്ര​ൻ, നി​ഷാ​ന്ത് വെ​ങ്ങേ​ലി​ൽ, റ്റി​ബി​ൻ​സ് ഇ​ട​ത​ട്ടേ​റം, ബേ​സി​ൽ ബെ​ന്നി, കെ​വി​ൻ ജോ​ർ​ജ്, രാ​ഹു​ൽ മൂ​ങ്ങാ​ക്ക​ല്ലു​ങ്ക​ൽ, ലാം​സെ മാ​ത്യു, അ​രു​ണ്‍ പ​തി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.