സു​ന്ദ​ര​മാ​ണി​ക്യ​ത്തി​ന് യാ​ത്രാ​മൊ​ഴി
Saturday, December 14, 2019 10:46 PM IST
മൂന്നാർ: തോ​ട്ടം തൊ​ഴി​ലാ​ളി നേ​താ​വും ദേ​വി​കു​ളം മു​ൻ എം​എ​ൽ​എ​യു​മാ​യ എ​സ്. സു​ന്ദ​ര​മാ​ണി​ക്യ​ത്തി​ന് നാ​ട് യാ​ത്ര​ചൊ​ല്ലി. വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11-നാ​യി​രു​ന്നു സം​സ്കാ​ര​ക​ർ​മ​ങ്ങ​ൾ ന​ട​ന്ന​ത്.
വെ​ള്ളി​യാ​ഴ്ച മൂ​ന്നാ​റി​ലെ സി​പി​എം ഓ​ഫീ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ നി​ര​വ​ധി പ്ര​മു​ഖ​ർ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. സ​ർ​ക്കാ​ർ ബ​ഹു​മ​തി​ക​ളോ​ടെ മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​മാ​യ ശാ​ന്തി​വ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്. റെ​ഡ് വോ​ള​ണ്ടി​യേ​ഴ്സും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം വ​ഹി​ച്ച​ത്.
രാ​വി​ലെ സി​പി​എം ഓ​ഫീ​സി​ൽ വ​ച്ചി​രു​ന്ന മൃ​ത​ദേ​ഹ​ത്തി​ൽ മ​ന്ത്രി എം.​എം. മ​ണി, എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ, മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ സി.​എ. കു​ര്യ​ൻ തു​ട​ങ്ങി നി​ര​വ​ധി​പേ​ർ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. സ​ർ​ക്കാ​രി​നു​വേ​ണ്ടി ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ൻ റീ​ത്ത് സ​മ​ർ​പ്പി​ച്ചു.
തു​ട​ർ​ന്ന് മൂ​ന്നാ​റി​ൽ അ​നു​ശോ​ച​ന യോ​ഗം ന​ട​ന്നു. മ​ന്ത്രി എം.​എം.​മ​ണി, എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ, കെ​പി​സി​സി അം​ഗം എ.​കെ. മ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.