വ​യോ​ധി​ക​യു​ടെ മ​ര​ണം; നി​ജ​സ്ഥി​തി പു​റ​ത്തു​വി​ട​ണം- യുഡിഎ​ഫ്
Saturday, December 14, 2019 10:48 PM IST
ഇ​ളം​ദേ​ശം: വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഭ​ർ​തൃ​മാ​താ​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​ടെ നി​ജ​സ്ഥി​തി പു​റ​ത്തു​വി​ട​ണ​മെ​ന്ന് യു​ഡി​എ​ഫ് വെ​ള്ളി​യാ​മ​റ്റം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.​ഈ ആ​വ​ശ്യം ഉ​ന്ന​യി​ച്ച് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം കാ​ഞ്ഞാ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ കു​മാ​ർ മു​ന്പാ​കെ യു ​ഡി എ​ഫ് നേ​താ​ക്ക​ൾ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു.
ശ്രീമ​ന്ദി​ര​ത്തി​ൽ പ​രേ​ത​നാ​യ രാ​ഘ​വ​ന്‍റെ ഭാ​ര്യ രാ​ജ​മ്മ​യു​ടെ മ​ര​ണം വി​വാ​ദ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വീ​ട് പൂ​ട്ടി​യി​ട്ടും ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ഏ​ൽ​ക്കു​ക​യും ചെ​യ്ത​താ​ണ് ജീവനൊടുക്കാൻ കാ​ര​ണ​മെ​ന്ന് ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ണ്.
കു​റി​പ്പി​ലെ കൈ​യ​ക്ഷ​രം മ​രി​ച്ച​യാ​ളി​ന്‍റെ ആ​ണെ​ന്ന് പോ​ലീ​സ് സ്ഥീ​രീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഭ​ര​ണ സ്വാ​ധീ​ന​ത്താ​ൽ സാധാരണ ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്നു വ​രു​ന്ന​തെ​ന്നും യു ​ഡി എ​ഫ് കു​റ്റ​പ്പെ​ടു​ത്തി.
യു ​ഡി എ​ഫ് ചെ​യ​ർ​മാ​ൻ ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ .​എം. ദേ​വ​സ്യാ, എം.​മോ​നി​ച്ച​ൻ, ജോ​പ്പി​സെ​ബാ​സ്റ്റ്യ​ൻ, രാ​ജു ഓ​ട​യ്ക്ക​ൽ, കെ.​എം.​ഹം​സ, ജോ​സ് കോ​യി​ക്കാ​ട്ടി​ൽ, എം.​കെ.​സു​ബൈ​ർ .പി.​ആ​ർ. സ​ലിം, മ​ർ​ട്ടി​ൽ മാ​ത്യു, മോ​ഹ​ൻ​ദാ​സ് പു​തു​ശേ​രി, ത​ങ്ക​മ്മ രാ​മ​ൻ, ല​ളി​ത​മ്മ വി​ശ്വ​നാ​ഥ​ൻ, അ​ക്കാ​മ്മ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.