ഏക​ദി​ന മ​രി​യ​ൻ ധ്യാ​നം
Saturday, December 14, 2019 10:48 PM IST
തൊ​ടു​പു​ഴ: ക്രി​സ്തു​മ​സ് നോ​ന്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 17ന് ​തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റാ​നാ​പ​ള്ളി മാ​തു​വേ​ദി​യു​ടെ​യും സാ​ന്താ കാ​സ​യു​ടെ​യും അ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ക​ദി​ന മ​ര്യ​ൻ ധ്യാ​നം ന​ട​ക്കും. രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ മൂ​ന്ന് വ​രെ​യാ​ണ് ധ്യാ​നം. ഫാ.​
ആ​ന്‍റ​ണി മേ​ച്ചേ​രി മ​ണ്ണി​ൽ വി​സി ധ്യാ​നം ന​യി​ക്കും.

വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും
സ്വ​ർ​ണ​വും ക​വ​ർ​ന്നു

മു​ള്ള​രി​ങ്ങാ​ട്: അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്നു. മു​ള്ള​രി​ങ്ങാ​ട് വ​രി​യ്ക്കാ​നി​ക്ക​ൽ ഷി​ജോ​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വെ​ള്ളി​യാ​ഴ്ച സ​ന്ധ്യ​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് സം​ശ​യം.
മു​ള്ള​രി​ങ്ങാ​ട് ഷി​ജോ ന​ട​ത്തു​ന്ന ക​ട​യി​ലാ​യി​രു​ന്നു കു​ടും​ബാം​ഗ​ങ്ങ​ൾ രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ട​ത്. കി​ട​പ്പു​മു​റി​യി​ലെ ര​ണ്ട് അ​ല​മാ​ര​ക​ളും കു​ത്തി​പ്പൊ​ളി​ച്ച് ഇ​തി​ലു​ണ്ടാ​യി​രു​ന്ന നാ​ല​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 7000 രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്. വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ചി​മ്മി​നി​യ്ക്കു​ള്ളി​ലെൂ​ട അ​ടു​ക്ക​ള​യി​ൽ ക​യ​റി​യ​തി​നു ശേ​ഷം ഹാ​ളി​ലേ​ക്കു​ള്ള വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റു​ക​യാ​യി​രു​ന്നു. കാ​ളി​യാ​ർ എ​സ്ഐ വി.​സി.​വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.