ശു​ചി​ത്വ ഭാ​ര​ത സൃ​ഷ്ടി​ക്ക് പൊ​തു​ശു​ചി​ത്വശീ​ലം വ​ള​ർ​ത്ത​ണം-​ബ്രി​ഗേ​ഡി​യ​ർ സു​നി​ൽ കു​മാ​ർ
Saturday, December 14, 2019 10:48 PM IST
തൊ​ടു​പു​ഴ: ശു​ചി​ത്വ ഭാ​ര​തം സു​ന്ദ​ര ഭാ​ര​തം എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ സ​മൂ​ഹ​ത്തി​ൽ പൊ​തു ശു​ചി​ത്വം ജ​ന​ങ്ങ​ളു​ടെ ശീ​ല​മാ​യി വ​ള​ർ​ത്ത​ണ​മെ​ന്ന് എ​ൻ​സി​സി കോ​ട്ട​യം ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ സു​നി​ൽ കു​മാ​ർ.
ശു​ചി​ത്വ ഭാ​ര​ത​ത്തി​നാ​യി എ​ൻ സി ​സി ഇ​ന്ത്യ​യി​ൽ ഉ​ട​നീ​ളം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ക​ർ​മ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന്യൂ​മാ​ൻ കോ​ള​ജ് എ​ൻ​സി​സി സം​ഘ​ടി​പ്പി​ച്ച പ്ലോ​ഗിം​ഗ് റ​ണ്‍, ഹാ​ന്‍റ് വാ​ഷ് ഡേ ​ആ​ച​ര​ണം എ​ന്നി​വ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജോ​ഗിം​ഗി​നൊ​പ്പം പൊ​തു​സ്ഥ​ല​ത്ത് ചി​ത​റി​ക്കി​ട​ക്കു​ന്ന ച​പ്പുച​വ​റു​ക​ൾ ശേ​ഖ​രി​ച്ച് പൊ​തു ശു​ചി​ത്വം സം​ര​ക്ഷി​ക്കു​ന്ന വി​നോ​ദ​മാ​ണ് പ്ലോ​ഗിം​ഗ്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ഡ​റ്റു​ക​ൾ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്. പ്ര​ജീ​ഷ് സി. ​മാ​ത്യു, പ്ര​ഫ. ടി. ​എ​സ്. ചാ​ക്കോ, ഡോ. ​കെ. ജെ. ​ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീസ​ർ ആ​ഷി​ക് നി​സാ​ർ, ലി​ൻ​സി, അ​ക്ഷ​യ് കു​റി​മാ​ത്ത്, സാ​ന്ദ്ര സെ​ബാ​സ്റ്റ്യ​ൻ, ചി​ന്നു ഷി​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.