ചി​ത്ര​ര​ച​നാ മ​ത്സ​രം
Saturday, December 14, 2019 10:51 PM IST
കട്ടപ്പന: പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ഹൈ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ചി​ത്ര​ര​ച​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഭ​വ​ന സാ​ക്ഷ​ര​ത എ​ന്ന വി​ഷ​യത്തി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.
ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ൽ സ്കൂ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ലു​ള്ള ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലെ നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.
പി​എം​എ​വൈ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 1100-ഓ​ളം വീ​ടു​ക​ളാ​ണ് ന​ഗ​ര​സ​ഭ​യി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത.്
മ​ത്സ​ര​ത്തി​ൽ ഓ​സാ​നാം ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ലെ അ​ന​ഘ സാ​ബു ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മെ​ൽ​ബി​ൻ രൂ​പേ​ഷ് ര​ണ്ടാം​സ്ഥാ​ന​വും വെ​ള്ള​യാം​കു​ടി സെ​ന്‍റ്് ജെ​റോം​സ് സ്കൂ​ളി​ലെ അ​ഖി​ൽ ബൈ​ജു മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് പ്രൈ​സു​ക​ൾ ക​ട്ട​പ്പ​ന ഫെ​സ്റ്റി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം​ചെ​യ്യും.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി ക​ല്ലു​പു​ര​യി​ടം, കൗ​ണ്‍​സി​ല​ർ മ​നോ​ജ് മു​ര​ളി, പി​എം​എ​വൈ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​തി​ര ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.