വാ​ൻ സ്കൂ​ട്ട​റി​ലി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നു പ​രി​ക്ക്
Saturday, December 14, 2019 10:51 PM IST
രാജകുമാരി: ബൊ​ലേ​റോ വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. രാ​ജ​കു​മാ​രി ദൈ​വ​മാ​താ പ​ള്ളി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ രാ​ജ​കു​മാ​രി സ്വ​ദേ​ശി ജോ​ർ​ജി​നാ​ണ് പ​രി​ക്കേ​റ്റ​ത്.
കൈ​കാ​ലു​ക​ൾ​ക്കും താ​ടി​യെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ​തു​ട​ർ​ന്ന് ഇ​യാ​ളെ രാ​ജ​കു​മാ​രി ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം കോ​ത​മം​ഗ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ വാ​ൻ ബൈ​ക്കി​ൽ ഇ​ടി​ച്ച​ശേ​ഷം റോ​ഡി​ന് എ​തി​ർ​വ​ശ​ത്തെ വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. രാ​ജാ​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.