ആം​ബു​ല​ൻ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു
Saturday, December 14, 2019 10:53 PM IST
പീരുമേട്: പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കാ​യി ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ​യു​ടെ വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ആം​ബു​ല​ൻ​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ന​ന്ദി​ന് താ​ക്കോ​ൽ കൈ​മാ​റി. ഡി​എം​സി അം​ഗ​ങ്ങ​ളാ​യ രാ​ജ​ൻ, ആ​ർ. വി​നോ​ദ്, ഡോ. ​ജി​തി​ൻ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക്കാ​ണ് ആം​ബു​ല​ൻ​സി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല.

ക​ർ​ഷ​ക മാ​ർ​ച്ച്

രാജകുമാരി: അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ​കു​മാ​രി യൂ​ണി​യ​ൻ ബാ​ങ്കി​നു മു​ന്നി​ലേ​ക്ക് ക​ർ​ഷ​ക മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ക​ർ​ഷ​ക ക​ട​ങ്ങ​ൾ എ​ഴു​തിത്തള്ളു​ക, ക​ർ​ഷ​ക​ർ​ക്ക് പ​തി​നാ​യി​രം രൂ​പ പെ​ൻ​ഷ​ൻ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. കി​സാ​ൻ സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ത്യു വ​ർ​ഗീ​സ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ. ഏ​ലി​യാ​സ്, സി.​യു. ജോ​യി, പി.​കെ. സ​ദാ​ശി​വ​ൻ, കെ.​സി. ആ​ലീ​സ്, ജോ​യി അ​ന്പാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.