മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രേ ക​ള്ളി​മാ​ലി വ്യൂ ​പോ​യി​ന്‍റി​ൽ മു​ന്ന​റി​യി​പ്പുബോ​ർ​ഡ്
Saturday, December 14, 2019 10:53 PM IST
രാജാക്കാട്: ടൂ​റി​സം കേ​ന്ദ്ര​മാ​യ പൊ​ൻ​മു​ടി വ്യൂ ​പോ​യി​ന്‍റി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​ലി​ന്യ​നി​ക്ഷേ​പം ന​ട​ത്തു​ന്ന​ത് ത​ട​യാ​നാ​യി രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു.
രാ​ത്രി​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വ​ണ്ടി​യി​ൽ കൊ​ണ്ടു​വ​ന്ന് ഇ​വി​ടെ ത​ള്ളു​ന്ന​താ​യി നാ​ട്ടു​കാ​ർ നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യ​തി​നേ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
മാ​ലി​ന്യ​നി​ക്ഷേ​പം ന​ട​ത്തു​ന്ന​വ​രെ തെ​ളി​വോ​ടെ പി​ടി​കൂ​ടി 04868 242343 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ വി​ളി​ച്ച​റി​യി​ച്ചാ​ൽ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.