വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന് നാ​ട് വി​ട ന​ൽ​കി
Sunday, December 15, 2019 10:41 PM IST
തൊ​ടു​പു​ഴ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന് നാ​ട് വി​ട ന​ൽ​കി. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ദേ​ശീ​യ സൈ​ക്ലിം​ഗ് താ​ര​വും വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ കു​മാ​ര​മം​ഗ​ലം ന​ടു​വി​ലേ​ട​ത്ത് കൃ​ഷ്ണ​ദാ​സി (ക​ണ്ണ​ൻ-23)​നാ​ണ് ജ​ൻ​മ​നാ​ട് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി​യേ​കി​യ​ത്.
കു​മാ​ര​മം​ഗ​ല​ത്തെ ചെ​റി​യ ത​റ​വാ​ട് വീ​ട് പു​തു​ക്കി​പ്പ​ണി​യാ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ദു​ര​ന്ത​മെ​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ച ഭൗ​തി​ക ശ​രീ​രം പ​തി​നൊ​ന്നോ​ടെ വ്യോ​മ, നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​മാ​ര​മം​ഗ​ല​ത്തെ വീ​ട്ടി​ലെ​ത്തി​ച്ചു. നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും സ​ഹ​പാ​ഠി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ട​ക്കം വ​ൻ ജ​നാ​വ​ലി ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു.
നാ​ടി​നു പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്ന കൃ​ഷ്ണ​ദാ​സി​ന്‍റെ വി​യോ​ഗം നാ​ടി​നാ​കെ നൊ​ന്പ​ര​മാ​യി മാ​റി. പൂ​ർ​ണ ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രു​ന്നു സം​സ്കാ​രം. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, തൊ​ടു​പു​ഴ സി​ഐ സ​ജീ​വ് ചെ​റി​യാ​ൻ, എ​സ്ഐ എം.​പി.​സാ​ഗ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് ജോ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ന്‍റാ സി​ബി​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ ഉ​ൾ​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ , സാ​മൂ​ഹ്യ രം​ഗ​ത്തെ നേ​താ​ക്ക​ളും വീ​ട്ടി​ലെ​ത്തി അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.
വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ മ​ഥു​ര​യ്ക്ക​ടു​ത്ത് കോ​സി​കാ​ലാ​ൻ എ​ന്ന സ്ഥ​ല​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്ഥ​ലം മാ​റ്റം കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ബൈ​ക്കും മ​റ്റും നാ​ട്ടി​ലേ​ത്തി​ക്കാ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് വ്യോ​മ​സേ​ന​യി​ൽ ലീ​ഡിം​ഗ് എ​യ​ർ ക്രാ​ഫ്റ്റ്മാ​ൻ ആ​യ കൃ​ഷ്ണ​ദാ​സ് മ​രി​ച്ച​ത്.