യു​വ​ജ​ന​ങ്ങ​ളുടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പ​ട​പൊരു​തും: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത യു​വ​ജ​ന നേ​തൃ​സം​ഗ​മം
Sunday, December 15, 2019 10:41 PM IST
മു​ണ്ട​ക്ക​യം: വ്യാ​കു​ല​മാ​താ ഫൊ​റോ​ന​യി​ൽ ന​ട​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എം നേ​തൃ​സം​ഗ​മം - സ​വ്റാ 2019 കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നേ​താ​ക്ക​ൾ​ക്കു വേ​ണ്ടി​യു​ള്ള സം​ഗ​മ​മാ​യി​രു​ന്നു സ​വ്റാ 2019.
കെ​സി​വൈ​എം സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​സ്റ്റീ​ഫ​ൻ തോ​മ​സ് ചാ​ല​ക്ക​ര ക്ലാ​സു​ക​ൾ ന​യി​ച്ചു. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ജോ​ൺ പോ​ൾ ജോ​ർ​ജാ​യി​രു​ന്നു വി​ശി​ഷ്ടാ​തി​ഥി. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ പൊ​ടി​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ വ​രും വ​ർ​ഷ​ത്തി​ലെ ക​ർ​മ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. മു​ണ്ട​ക്ക​യം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് മാ​ത്യു പ​റ​പ്പ​ള്ളി​ൽ പ്ര​സം​ഗി​ച്ചു.
അ​ഭ്യ​സ്ത​വി​ദ്യ​രാ​യ ക​ത്തോ​ലി​ക്കാ യു​വ​ജ​ന​ങ്ങ​ൾ തൊ​ഴി​ലി​ല്ലാ​യ്മ​യി​ലൂ​ടെ ക​ട​ന്നു പോ​കു​മ്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​ർ​പ്പെടു​ത്തി​യി​രി​ക്കു​ന്ന സാ​മ്പ​ത്തി​ക സം​വ​ര​ണം പോ​ലും നി​ഷേ​ധി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കെ​എ​എ​സ് പോ​ലു​ള്ള മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ സാ​മ്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടു കൂ​ടി​യാ​ണ് സം​ഗ​മം തു​ട​ങ്ങി​യ​ത്. വി​ദ്യാ​ഭ്യാ​സം, ക​ല, കാ​യി​കം, സാ​ഹി​ത്യം തു​ട​ങ്ങി വി​വി​ധ രം​ഗ​ങ്ങ​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച രൂ​പ​ത​യി​ലെ യു​വ​ജ​ന​ങ്ങ​ളെ പ്ര​ത്യേ​ക പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഈ ​വ​ർ​ഷം ഫൊ​റോ​നാ സ​മി​തി​ക​ളെ ന​യി​ച്ച നേ​താ​ക്ക​ളെ ആ​ദ​രി​ച്ചു. 2020 വ​ർ​ഷ​ത്തേ​ക്കു​ള്ള ഫൊ​റോ​ന സ​മി​തി നേ​താ​ക്ക​ളെ​തെ​ര​ഞ്ഞെ​ടു​ത്തു. നേ​തൃ സം​ഗ​മ​ത്തി​ൽ ആ​യി​ര​ത്തോ​ളം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.